പതിനഞ്ചുകാരിയായ മകൾ ഗർഭിണിയാണെന്നറിഞ്ഞതോടെ അമ്മ അബോധാവസ്ഥയിലായി, പിടിയിലായത് കൂടെക്കഴിഞ്ഞിരുന്ന നാൽപ്പത്തിനാലുകാരൻ
Sunday 13 November 2022 12:31 PM IST
ഇടുക്കി: പതിനഞ്ചുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ നാൽപ്പത്തിനാലുകാരൻ അറസ്റ്റിൽ. തൃശൂർ സ്വദേശി പത്മനാഭനാണ് പിടിയിലായത്. പ്രദീപ് എന്ന പേരിൽ മൂന്നാറിൽ ഹോട്ടൽ തൊഴിലാളിയായി ജോലി ചെയ്തുവരികയായിരുന്നു ഇയാൾ. ഭിന്നശേഷിക്കാരിയായ പതിനഞ്ചുകാരിയെയാണ് പ്രതി പീഡനത്തിനിരയാക്കിയത്. വർഷങ്ങളായി പെൺകുട്ടിയുടെ അമ്മയ്‌ക്കൊപ്പമായിരുന്നു ഇയാളുടെ താമസം. വയറുവേദനയെത്തുടർന്നാണ് പെൺകുട്ടി അമ്മയ്‌ക്കൊപ്പം താലൂക്ക് ആശുപത്രിയിലെത്തിയത്. കൂടെ ഇയാളുമുണ്ടായിരുന്നു.
മകൾ ഗർഭിണിയാണെന്ന് ഡോക്ടർമാർ പറഞ്ഞതോടെ അമ്മ അബോധവസ്ഥയിലായി. വെള്ളം വാങ്ങിവരാമെന്ന് പറഞ്ഞ് പെൺകുട്ടിയുടെ പേഴ്സിൽ നിന്ന് അമ്പത് രൂപയുമെടുത്ത് ഇയാൾ മുങ്ങി. ആശുപത്രി അധികൃതരാണ് വിവരം പൊലീസിൽ അറിയിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.