ഡോ.പി.പല്പു സ്‌മാരക ലൈബ്രറി പ്രവർത്തനോദ്ഘാടനം

Monday 14 November 2022 3:56 AM IST

തിരുവനന്തപുരം: എസ്.എൻ.ഡി.പി യോഗം കോവളം യൂണിയൻ യൂത്ത് മൂവ്‌മെന്റിന്റെ യൂണിയനിൽ ആരംഭിക്കുന്ന ഡോ.പി. പല്പു സ്മാരക ലൈബ്രറിയുടെ പ്രവർത്തന ഉദ്ഘാടനത്തിന്റെ ഭാഗമായി നടന്ന സാംസ്‌കാരിക സമ്മേളനം യൂണിയൻ മന്ദിരത്തിൽ സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ മധുപാൽ നിർവഹിച്ചു.

എസ്.എൻ.ഡി.പി യോഗം കോവളം യൂണിയൻ പ്രസിഡന്റ് കോവളം ടി.എൻ. സുരേഷ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ യൂണിയൻ സെക്രട്ടറി തോട്ടം പി. കാർത്തികേയൻ, യൂത്ത് മൂവ്മെന്റ് കേന്ദ്ര സമിതി സെക്രട്ടറി നെടുമങ്ങാട് രാജേഷ് എന്നിവർ മുഖ്യപ്രഭാഷണം നടത്തി. കോവളം യൂണിയൻ വൈസ് പ്രസിഡന്റ് പെരിങ്ങമ്മല സുശീലൻ വിശിഷ്‌ട വ്യക്തികളെ ആദരിച്ചു. ഡോ. പി. പല്പു സ്മാരക ലൈബ്രറിയുടെ പ്രവർത്തന ഉദ്ഘാടനം കവിയും ഗാന രചയിതാവുമായ ശിവാസ് വാഴമുട്ടം ആദ്യ പുസ്‌തകം യൂണിയൻ സെക്രട്ടറിക്ക് കൈമാറി നിർവഹിച്ചു. എസ്.എൻ.ഡി.പി യോഗം യൂത്ത് മൂവ്മെന്റ് കോവളം യൂണിയൻ പ്രസിഡന്റ് മുല്ലൂർ വിനോദ് കുമാർ, സെക്രട്ടറി അരുമാനൂർ ദീപു, ഷിബു, കരുംകുളം പ്രസാദ്, വിശ്വനാഥൻ, ഗീത മധു, സുധാകരൻ, പ്രദീപ്, മണ്ണിൽ മനോഹരൻ, സനിൽ, ശ്രീകുമാർ, തുളസീധരൻ, ഡോ. നന്ദകുമാർ, മുകേഷ് മണ്ണന്തല, ജ്യോതി കുളത്തൂർ, ബിനുകുമാർ, സുകുമാരി, അനിത രാജേന്ദ്രൻ, സുജിത്, വിഥിൻ, രാജേഷ് , മനു പനപ്പഴിഞ്ഞി, വിഷ്ണു, ശ്രീകുമാർ, അനു രാമചന്ദ്രൻ, ദിലീപ്, ബിനു, അജീഷ് എന്നിവർ സംസാരിച്ചു. ചടങ്ങിനോടനുബന്ധിച്ച് വിദ്യാഭ്യാസ അവാർഡ് വിതരണ ചെയ്‌തു. മെഗാ ആയുർവേദ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു.

Advertisement
Advertisement