യൂത്ത് ഫ്രണ്ട്- ബി പ്രവർത്തക യോഗം

Monday 14 November 2022 3:30 AM IST

തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനങ്ങളിലെ നിയമനങ്ങൾ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് മുഖേന സുതാര്യമായി നടത്താനുള്ള സർക്കാർ തീരുമാനം സ്വാഗതം ചെയ്യുന്നതായും പരമാവധി തൊഴിലവസരങ്ങൾ സൃഷ്ടിച്ച് യുവാക്കൾക്ക് തൊഴിൽ നൽകാനുള്ള സമഗ്രപദ്ധതി സമയബന്ധിതമായി നടപ്പാക്കണമെന്നും കേരള യൂത്ത് ഫ്രണ്ട് -ബി ജില്ലാ പ്രവർത്തക യോഗം ആവശ്യപ്പെട്ടു.

ജില്ലാ പ്രസിഡന്റ് ബി. നിബുദാസിന്റെ അദ്ധ്യക്ഷതയിൽ കേരളകോൺഗ്രസ് - ബി ജില്ലാ ജനറൽ സെക്രട്ടറി പാച്ചല്ലൂർ ജയചന്ദ്രൻ ഉദ്‌ഘാടനം ചെയ്തു. ജില്ലാ ട്രഷറർ ബിജുധനൻ, നേതാക്കളായ പ്രവീൺ ബി.മേനോൻ, അഡ്വ. അനന്തു, സജു.എസ്.എസ് , വിഷ്‌ണു ശ്രീവരാഹം,ഗാഥ എസ്. ബിജു, മനു കൃഷ്ണൻ,അഭിജിത്ത് വിജയൻ,എസ്.ഉണ്ണികൃഷ്ണൻ,അഖിൽ കാലടി എന്നിവർ സംസാരിച്ചു. ഭാരവാഹികളായി ബി.നിബുദാസ് (പ്രസിഡന്റ് ),സജു.എസ്.എസ് ,അഡ്വ.അനന്തു (വൈസ് പ്രസിഡന്റുമാർ), ദീപ.ജി.പി (ജനറൽ സെക്രട്ടറി ),മനുകൃഷ്ണൻ (ട്രഷറർ ), വിഷ്‌ണു ശ്രീവരാഹം, ഉണ്ണിക്കൃഷ്ണൻ.എസ് (സെക്രട്ടറിമാർ),അഭിജിത്ത് വിജയൻ (ജോയിന്റ് സെക്രട്ടറി ) , പ്രവീൺ ബി.മേനോൻ (സംസ്ഥാന കമ്മിറ്റി അംഗം) എന്നിവരെ തിരഞ്ഞെടുത്തു.

Advertisement
Advertisement