അമിത് ഷായ്ക്ക് വേണ്ടി ഹാജരായതിൽ കഴമ്പില്ല; യു യു ലളിത്

Monday 14 November 2022 1:37 AM IST

ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് വേണ്ടി സെഹ്റാബുദ്ദീൻ ഷെയ്ഖ് ഏറ്റുമുട്ടൽ കേസിൽ ഹാജരായതിൽ വലിയ കഴമ്പില്ലെന്ന് മുൻ ചീഫ് ജസ്റ്റിസ് യു.യു ലളിത് പറഞ്ഞു. ആ കേസിൽ താൻ പ്രധാന അഭിഭാഷകനായിരുന്നില്ലെന്നും ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി. കേസിൽ ഹാജരായിട്ടുണ്ടെങ്കിലും പ്രധാന അഭിഭാഷകൻ രാം ജത് മാലിനി ആയിരുന്നു. അതിനാൽ അതിന് പ്രസക്തിയില്ല. അമിത് ഷായുടെ കൂട്ടുപ്രതികൾക്ക് വേണ്ടിയാണ് താൻ ഹാജരായത്. അതും അതിന്റെ ഉപകേസിലായിരുന്നു. 2014ൽ ഇന്ത്യയിൽ ഭരണമാറ്റം ഉണ്ടാകുന്നതിന് മുമ്പാണ് അമിത് ഷായ്ക്ക് വേണ്ടി തന്നെ ആദ്യം സമീപിക്കുന്നത്. താൻ ഇക്കാര്യത്തിൽ വിശദീകരണം നൽകിയിരുന്നു എന്നും അദ്ദേഹം വ്യക്തമാക്കി. ബി.ജെ.പി സർക്കാർ 2014ൽ അധികാരത്തിൽ വന്നതിന് ശേഷമാണ് യു.യു ലളിതിനെ സുപ്രീം കോടതി ജഡ്ജിയായി നിയമിച്ചത്.

Advertisement
Advertisement