ജാമ്യം റദ്ദാക്കി ജയിലിലടച്ചു.

Wednesday 16 November 2022 12:00 AM IST

കോട്ടയം. ഉറപ്പാൻകുഴി പുതുപറമ്പിൽ സൂര്യൻ എന്ന് വിളിക്കുന്ന ശരത്തിനെ (22) ജാമ്യം റദ്ദാക്കി ജയിലിലടച്ചു. തെങ്ങണയിൽ ബസ് യാത്രക്കിടെ സ്ത്രീയെ അപമാനിക്കാൻ ശ്രമിച്ച കേസിൽ പ്രതിയാവുകയും തുടർന്ന് കോടതി ഇയാൾക്ക് ജാമ്യം അനുവദിക്കുകയുമായിരുന്നു. തുടർന്ന് വടക്കാഞ്ചേരിയിൽ സുഹൃത്തുക്കളുമായി വാടകഗുണ്ട പ്രവർത്തനത്തിൽ ഏർപ്പെട്ട കേസിൽ ഇയാളെ അറസ്റ്റ് ചെയ്തു. ജാമ്യത്തിൽ ഇറങ്ങി വീണ്ടും കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരുടെ ലിസ്റ്റ് തയ്യാറാക്കി കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ പൊലീസ് സ്റ്റേഷനുകൾക്ക് നിർദ്ദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഈസ്റ്റ് പൊലീസ് ഇയാൾക്കെതിരെ റിപ്പോർട്ട് സമർപ്പിക്കുകയും കോടതി ഇയാളുടെ ജാമ്യം റദ്ദാക്കുകയുമായിരുന്നു.

Advertisement
Advertisement