കോറോം മുച്ചിലോട്ട് പെരുങ്കളിയാട്ടം : വിത്ത് നടീൽ ഉദ്ഘാടനം

Wednesday 16 November 2022 7:19 PM IST

പയ്യന്നൂർ : കോറോം മുച്ചിലോട്ട് കാവിൽ പതിമൂന്ന് വർഷങ്ങൾക്ക് ശേഷം നടക്കുന്ന പെരുങ്കളിയാട്ടം അന്നദാനത്തിന് ആവശ്യമായ പച്ചക്കറികൾ ജൈവകൃഷിയിലൂടെ ഉൽപ്പാദിപ്പിക്കുന്നതിന് ,

പച്ചക്കറി വിത്ത് നടീൽ ഉദ്ഘാടനം കേരള കാർഷിക സർവ്വകലാശാല ഉത്തര മേഖല ഗവേഷണ വിഭാഗം മേധാവി ഡോക്ടർ ടി.വനജ നിർവ്വഹിച്ചു.

ആഘോഷ കമ്മിറ്റി കൺവീനർ തമ്പാൻ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ സ്ഥിരം സമിതി അദ്ധ്യക്ഷ സി . ജയ , കൗൺസിലർമാരായ എൻ.സുധ , കെ.വി.ഭവാനി , എം.ഗൗരി , കൃഷി ഓഫീസർ കെ.വി.ഷീന , അസി : ഓഫീസർ ഇ.പി.ജീവാനന്ദ് , ആഘോഷ കമ്മിറ്റി രക്ഷാധികാരി എം.അമ്പു തുടങ്ങിയവർ സംസാരിച്ചു. പി. രഞ്ജിത്ത് സ്വാഗതവും വി.വി. മോഹനൻ നന്ദിയും പറഞ്ഞു.

Advertisement
Advertisement