ത്രിദിന അന്താരാഷ്ട്ര സമ്മേളനം

Thursday 17 November 2022 3:50 AM IST

തിരുവനന്തപുരം: മയക്കുമരുന്ന് ഉപയോഗത്തിൽ നിന്ന് കുട്ടികളെയും യുവാക്കളെയും മോചിപ്പിക്കാൻ സർക്കാരിന്റെ ഫലപ്രദമായ ഇടപെടലുകൾ വേഗത്തിലാക്കുന്നതിനൊപ്പം ശക്തമായ സാമൂഹിക ഇടപെടലും ഉണ്ടാകണമെന്ന് 'ലഹരിവിമുക്ത ബാല്യം' ത്രിദിന അന്താരാഷ്ട്ര സമ്മേളനം ആഹ്വാനം ചെയ്‌തു.

'ചിൽഡ്രൻ മാറ്റർ റൈറ്റ് ടു എ ഡ്രഗ് ഫ്രീ ചൈൽഡ്ഹുഡ്' എന്ന പ്രമേയത്തിൽ നടക്കുന്ന സമ്മേളനത്തിന്റെ ആദ്യ ദിവസം സംസാരിച്ച പ്രഭാഷകർ കുട്ടികളുടെ സ്വഭാവരൂപീകരണത്തിൽ രക്ഷിതാക്കൾ,സ്‌കൂളുകൾ,ഒഴിവുസമയ പ്രവർത്തനങ്ങൾ തുടങ്ങിയവയുടെ പങ്ക് വലുതാണെന്ന് ചൂണ്ടിക്കാട്ടി. അമേരിക്കയിലെ ഡബ്ല്യു.എഫ്.എ.ഡിയുടെ ഇന്റർനാഷണൽ പ്രസിഡന്റ് ആമി റോൺഷൗസെൻ, സ്വീഡനിലെ മൊവെൻഡി ഇന്റർനാഷണലിന്റെ എക്‌സിക്യുട്ടീവ് ഡയറക്ടർ എസ്ബ്‌ജോൺ ഹോൺബെർഗ്, സ്വീഡനിലെ ഡബ്ല്യു.എഫ്.എ.ഡി സെക്രട്ടറി ജനറൽ റെജീന മാറ്റ്‌സൺ, എഫ്.ഡബ്ല്യു.എഫ് ഉപദേശക ബോർഡ് അംഗം രാജഷൺമുഖം എന്നിവർ സംസാരിച്ചു.

യുണൈറ്റഡ് നേഷൻസ് ഓഫീസ് ഓൺ ഡ്രഗ്‌സ് ആൻഡ് ക്രൈം (യു.എൻ.ഒ.ഡി.സി), വേൾഡ് ഫെഡറേഷൻ എഗെയ്ൻസ്റ്റ് ഡ്രഗ്‌സ് (ഡബ്ല്യു.എഫ്.എ.ഡി) എന്നിവയുടെ പങ്കാളിത്തത്തോടെ ഫോർത്ത് വേവ് ഫൗണ്ടേഷൻ (എഫ്.ഡബ്ല്യു.എഫ്) സംഘടിപ്പിക്കുന്ന സമ്മേളനം നാളെ സമാപിക്കും.

Advertisement
Advertisement