കന്നുകാലികളെ തടയാൻ റെയിൽവേ: 1000 കിലോമീറ്ററിൽ ഭിത്തി നിർമ്മിക്കും

Thursday 17 November 2022 1:07 AM IST

ന്യൂഡൽഹി: കന്നുകാലികൾ ശല്യമുണ്ടാക്കുന്ന റെയിൽ ശൃംഖലകളിൽ ആറുമാസത്തിനുള്ളിൽ 1,000 കിലോമീറ്റർ നീളത്തിൽ സംരക്ഷണ ഭിത്തികൾ നിർമ്മിക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. ഔദ്യോഗിക കണക്ക് പ്രകാരം ഒക്ടോബറിലെ ആദ്യ ഒമ്പത് ദിവസങ്ങളിൽ 200 ട്രെയിനുകളുടെ സർവീസിനെയാണ് കന്നുകാലികളുടെ വരവ് പ്രതികൂലമായി ബാധിച്ചത്. ഈ വർഷം ഇതുവരെ 4,000 ട്രെയിനുകളെയും ബാധിച്ചു.

കന്നുകാലികൾ ഓടുന്നത് തീവണ്ടികൾക്ക് സാരമായ കേടുപാടുണ്ടാക്കുന്നുണ്ട്. കൂടാതെ പാളം തെറ്റലിനും ട്രെയിൻ വൈകലിനുമെല്ലാം കാരണമാകുന്നുണ്ട്. കന്നുകാലികൾ ഇടിച്ചതിനെ തുടർന്ന് ഒക്‌ടോബർ ഒന്നിന് ആരംഭിച്ച മുംബയ് - അഹമ്മദാബാദ് വന്ദേ ഭാരത് എക്സ്പ്രസിന്റെ എൻജിന്റെ മുൻഭാഗം തകർന്നിരുന്നു. നോർത്ത് സെൻട്രൽ - നോർത്തേൺ റെയിൽവേകളുടെ ഭാഗങ്ങളിലായാണ് ഭിത്തി നിർമ്മിക്കുന്നത്.

ട്രെയിനുകൾക്ക് കന്നുകാലി കുരുക്ക്

 2020-21ൽ അപകടമുണ്ടാക്കിയ കന്നുകാലികൾ- 26,000

 2020-21ൽ ഉണ്ടായ അപകടങ്ങൾ- 6,800

 കൂടുതൽ അപകടം നോർത്ത് സെൻട്രൽ റെയിൽവേയിൽ

 ഇവിടെയുള്ള ആകെ ട്രാക്കിന്റെ നീളം- 3,000 കലോമീറ്റർ

നോർത്ത് സെൻട്രൽ റെയിൽവേയിലുള്ള ഭാഗങ്ങൾ

 ഡൽഹി - മുംബയ്, ഡൽഹി - ഹൗറ ഇടനാഴി

 ആഗ്ര, ഝാൻസി, പ്രയാഗ്രാജ് ഡിവിഷനുകൾ

 കിഴക്ക് നിന്നുള്ള ട്രെയിനുകൾ ഇന്ത്യയുടെ വടക്കൻ ഭാഗങ്ങളിലേക്കെത്തുന്ന കവാടം

ഭിത്തികൾ നിർമ്മിക്കുന്നത്

 ഝാൻസി ഡിവിഷനിൽ വിരംഗന ലക്ഷ്മിഭായിഗ്വാളയോർ സെക്ഷൻ

 പ്രയാഗ്രാജ് ഡിവിഷനിൽ പി.ടി. ദീൻ ദയാൽ ഉപാധ്യായപ്രയാഗ്രാജ് സെക്ഷൻ

 മൊറാദാബാദ് ഡിവിഷൻ ആലം നഗറിനും ഷാജഹാൻപൂരിനും ഇടയിലുള്ള ലക്നൗ ഡിവിഷൻ
 ആലം നഗറിനും ലഖ്നൗവിനും ഇടയിൽ.

Advertisement
Advertisement