വൃക്ക രോഗ നിർണയ ക്യാമ്പ്

Thursday 17 November 2022 1:17 AM IST
ക്യാമ്പ്

പൂച്ചാക്കൽ : അരൂക്കുറ്റി വടുതല കോട്ടൂർ കാട്ടുപുറം പള്ളി ജമാഅത്തിന്റെ നേതൃത്വത്തിൽ ചന്തിരൂർ അർറഹ്മ ചാരിറ്റബിൾ സൊസൈറ്റിയുടെയും തണൽ വടകരയുടെയും സഹകരണത്തോടെ സൗജന്യ വൃക്കരോഗ നിർണയ ക്യാമ്പ് ഇന്ന് രാവിലെ 9.30 മുതൽ വടുതല അബ്രാർ ഓഡിറ്റോറിയത്തിൽ നടക്കും. ആർ.എഫ് എക്സ്‌പോർട്ട്സ് ഉടമ ഫാറൂഖ് ഉദ്ഘാടനം ചെയ്യും. ഇന്നും പേര് രജിസ്റ്റർ ചെയ്യാൻ കഴിയും. 500 പേർക്ക് ക്യാമ്പിൽ സേവനം ലഭിക്കും. കോട്ടൂർ കാട്ടുപുറം പള്ളി ജമാഅത്ത് പ്രസിഡന്റ് പി.എ.ഷംസുദ്ദീൻ , സെക്രട്ടറി എം.കബീർ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകും.

Advertisement
Advertisement