സബ് രജിസ്ട്രാർ ഓഫീസിൽ വിജിലൻസ് റെയ്ഡ്, മദ്യവും പണവും പിടികൂടി

Thursday 17 November 2022 12:31 AM IST

മട്ടാഞ്ചേരി: സബ് രജിസ്ട്രാർ ഓഫീസിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ കണക്കിൽപ്പെടാത്ത 6240 രൂപയും ഒരു കുപ്പി മദ്യവും പിടിച്ചെടുത്തു. ആധാരം എഴുത്തുകാർ മുഖേന കൈക്കൂലി വാങ്ങുന്നതായി ഈ ഓഫീസിനെക്കുറിച്ച് പരാതി ഉയർന്നിരുന്നു. കൈക്കൂലി നൽകാത്ത ആധാരം എഴുത്തുകാരെ മാനസികമായി ബുദ്ധിമുട്ടിക്കുന്നതായും ആക്ഷേപമുണ്ടായിരുന്നു. ഇടപ്പള്ളി സബ് രജിസ്ട്രാർ ഓഫിസിൽ നിന്ന് 4765 രൂപയും പെരുമ്പാവൂരിൽ നിന്ന് 1420 രൂപയും കണക്കിൽപ്പെടാത്തതായി പിടിച്ചെടുത്തിരുന്നു.

Advertisement
Advertisement