വെറ്ററിനറി സർവ്വകലാശാല ഓട്ടോമാറ്റിക് മിൽക്കിംഗ് പാർലർ സമുച്ചം ഉദ്ഘാടനം 19ന്

Thursday 17 November 2022 12:38 AM IST

തൃശൂർ: വെറ്ററിനറി സർവകലാശാലയുടെ കീഴിലുളള യൂണിവേഴ്‌സിറ്റി ലൈവ് സ്റ്റോക്ക് ഫാമിൽ നിർമ്മിച്ച അത്യാധുനിക ഓട്ടോമാറ്റിക് മിൽക്കിംഗ് പാർലർ സമുച്ചയത്തിന്റെ ഉദ്ഘാടനം 19ന് രാവിലെ 11 ന് മന്ത്രി ജെ. ചിഞ്ചുറാണി നിർവഹിക്കും. കർഷകർക്കായി തീറ്റ നിർമാണ നൈപുണ്യ പരിശീലന കേന്ദ്രവും അന്നേ ദിവസം സമർപ്പിക്കും. മന്ത്രി അഡ്വ. കെ. രാജൻ അദ്ധ്യക്ഷനാകും.

തെരുവുനായ നിയന്ത്രണ സന്നദ്ധസേന ഉൾപ്പെടെ പേവിഷബാധ നിർമ്മാർജ്ജനത്തിനുള്ള വിവിധ സംരംഭങ്ങൾ മന്ത്രി നാടിനു സമർപ്പിക്കും. വളർത്തു നായകൾക്കായി സർവകലാശാല വികസിപ്പിച്ചെടുത്ത നൂതന തീറ്റയുടെ വിതരണോദ്ഘാടനം മേയർ എം.കെ. വർഗീസ് നിർവഹിക്കും. സംഘാടക സമിതി ചെയർമാനും സർവകലാശാലാ അക്കാഡമിക് വിഭാഗം ഡയറക്ടറുമായ പ്രൊഫ. ഡോ. സി. ലത പദ്ധതി വിശദീകരണം നടത്തും.

ചടങ്ങിൽ കർഷകർക്കും വിദ്യാർത്ഥികൾക്കുമായി പ്രകാശനം ചെയ്യപ്പെടുന്ന പ്രസിദ്ധീകരണങ്ങളെക്കുറിച്ച് സംരംഭകത്വ വിഭാഗം ഡയറക്ടർ പ്രൊഫ. ഡോ. ടി.എസ്. രാജീവ് വിവരിക്കും. സർവകലാശാല പ്രസിദ്ധീകരിക്കുന്ന പാക്കേജ് ഒഫ് പ്രാക്ടീസസ് റെക്കമൻഡേഷൻസ് 2022, റിസർച്ച് ഡൈജസ്റ്റ്, റിസർച് റിപ്പോർട്ട്, ന്യൂസ് ലെറ്റർ, കർഷകർക്കും വിദ്യാർത്ഥികൾക്കുമായുള്ള പ്രസിദ്ധീകരണങ്ങൾ പ്രകാശനം ചെയ്യും.

പത്രസമ്മേളനത്തിൽ ഡോ. ഷൈനു, ഡോ. കെ.എം. ശ്യം മോഹൻ, ഡോ. കെ. അല്ലി, ഡോ. കെ.എസ്. അജിത്ത്, ഡോ. വി.എൻ. വാസുദേവൻ എന്നിവർ പങ്കെടുത്തു.

Advertisement
Advertisement