അയ്യപ്പന്മാർക്കായി ഹെൽപ് ഡസ്ക്ക് .

Friday 18 November 2022 12:00 AM IST

കോട്ടയം. അയ്യപ്പഭക്തന്മാർക്കു വേണ്ടി കോട്ടയം മെഡിക്കൽ കോളേജും റവന്യൂ വകുപ്പും സംയുക്തമായി ആരംഭിച്ച ഹെൽപ് ഡെസ്‌കിന്റെ ഉദ്ഘാടനം മന്ത്രി വി.എൻ.വാസവൻ നിർവ്വഹിച്ചു. 24 മണിക്കൂറും ഡോക്ടർമാരടക്കമുള്ള ആരോഗ്യപ്രവർത്തകരുടെയും സന്നദ്ധപ്രവർത്തകരുടെയും സേവനം ഇവിടെ ലഭിക്കും. റവന്യൂ വകുപ്പിന്റെ ജീവനക്കാരെയും ഇതിലേക്ക് നിയോഗിച്ചിട്ടുണ്ട്.

അയ്യപ്പഭക്തന്മാരുടെ തീർത്ഥാടനവഴികളിൽ പെട്ടെന്ന് അനുഭവപ്പെടുന്ന ശാരീരിക വിഷമതകൾ, രോഗാവസ്ഥ, അപകടങ്ങൾ മൂലമുണ്ടാകുന്ന പ്രശ്‌നങ്ങൾ തുടങ്ങിയവയ്ക്ക് ചികിത്സ തേടിയെത്തുന്ന അയ്യപ്പഭക്തന്മാരെ അടിയന്തരമായി കാഷ്വാലിറ്റിയിൽ എത്തിക്കൽ, ഡോക്ടർമാരുടെ പരിചരണം ലഭ്യമാക്കൽ, ബന്ധുജനങ്ങളെ വിവരം അറിയിക്കൽ തുടങ്ങിയവയെല്ലാം ഇവിടെ ചെയ്തു കൊടുക്കും. ഇന്ത്യയിലെവിടേക്കും ആംബുലൻസ് സേവനവും ലഭിക്കും.

Advertisement
Advertisement