സയന്റിഫിക് ഓഫീസർ ഒഴിവ്

Friday 18 November 2022 3:43 AM IST

തിരുവനന്തപുരം: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഡയബറ്റിക്സിൽ കരാർ അടിസ്ഥാനത്തിൽ സയന്റിഫിക് ഓഫീസറെ നിയമിക്കാൻ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ നിന്നും ആരോഗ്യ വകുപ്പിൽ നിന്നും സീനിയർ സയന്റിഫിക് ഓഫീസർ തസ്തികയിൽ നിന്നും വിരമിച്ച 60 വയസ് തികയാത്ത പി.എച്ച്.ഡിക്കാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. സീനിയർ സയന്റിഫിക് ഓഫീസർ (ബയോകെമിസ്ട്രി) പദവിയിൽ 5 വർഷത്തെ അഡ്മിനിസ്ട്രേഷൻ ആൻഡ് ക്ളിനിക്കൽ ലാബ് പ്രവൃത്തി പരിചയം നിർബന്ധമാണ്. അപേക്ഷകൾ 30ന് വൈകിട്ട് 3ന് മുൻപായി ഇമെയിലായോ നേരിട്ടോ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം അപേക്ഷിക്കണം. ഫോൺ: 0471- 2559388, 2552044. ഇമെയിൽ: iidtvm@yahoo.com.

Advertisement
Advertisement