34 ലക്ഷം ഇന്ത്യക്കാർക്കും 'പാസ്‌വേർഡ്"

Friday 18 November 2022 1:56 AM IST

ന്യൂഡൽഹി: 2022ൽ 34 ലക്ഷം ഇന്ത്യക്കാർ പാസ്‌വേർഡായി ഉപയോഗിച്ച വാക്ക് 'പാസ്‌വേർഡ്" തന്നെ. പാസ്‌വേർഡുകൾ പതിവായി മറന്നു പോകുന്നതിനെ തുടർന്നാണ് 'പാസ്‌വേർഡിൽ" തന്നെ ഇന്ത്യക്കാർ അഭയം തേടിയത്. ആപ്ലിക്കേഷനുകൾ വർദ്ധിക്കുന്നതിനാൽ എല്ലാ പാസ്‌വേർഡുകളും ഓർത്തിരിക്കാൻ കഴിയുന്നില്ലെന്നും ഉപഭോക്താക്കൾ പറയുന്നു. പാസ്‌വേർഡുകൾ ലളിതമായതോടെ സൈബർ കുറ്റകൃത്യങ്ങൾ കൂടിയെന്നും റിപ്പോർട്ടുണ്ട്.

ചിലർ വ്യക്തിപരമായോ ജീവിതവുമായോ ജോലിസ്ഥലവുമായോ ബന്ധപ്പെട്ട വാക്കുകളാകും പാസ്‌വേർഡുകളാക്കുക. നോർഡ് സെക്യൂരിറ്റിയുടെ പാസ്‌വേഡ് മാനേജംഗ് വിഭാഗമാണ് ഇക്കാര്യങ്ങൾ പറയുന്നത്. സ്‌പോർട്സ് ടീമുകൾ, സിനിമാ കഥാപാത്രങ്ങൾ, ഭക്ഷണ സാധനങ്ങൾ എന്നിവയും ചിലർ പാസ്‌വേർഡ് ആക്കുന്നുണ്ട്.

റാങ്ക്...........................പാസ്‌വേർഡ്..........................ഉപയോഗിക്കുന്നവർ

1 ..................................പാസ്‌വേർഡ്.........................34,00,000

2. .................................123456...................................2,00,000

3. .................................12345678...................................2,00,000

4. ................................ബിഗ്ബാസ്‌കറ്റ്.........................75,000

മറ്റു റാങ്കുകാർ

 5.............................123456789

 6............................. പാസ്@123

 7............................. എ.ബി.സി.ഡി1234

 8..............................1234567890

 9..............................ആൻമോൾ123

 10............................ഗൂഗിൾഡമ്മി

Advertisement
Advertisement