ചൊവ്വാദോഷത്തി​ന് പൂജ , 2 പവൻ പാദസരം കവർന്നയാൾ പി​ടി​യി​ൽ

Friday 18 November 2022 12:35 AM IST

അമ്പലപ്പുഴ: കരുമാടി സ്വദേശിയുടെ മകളുടെ വിവാഹം നടക്കാൻ, ചൊവ്വാദോഷം മാറ്റുന്ന പൂജയുടെ പേരി​ൽ സ്വർണ പാദസരം തട്ടിയെടുത്ത ഇടുക്കി സ്വദേശി അറസ്റ്റി​ൽ. ഇടുക്കി വണ്ടൻമേട് തുളസി​ മന്ദിരത്തിൽ ശ്യാംകുമാറി​നെയാണ് (35) അമ്പലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്.

ഇയാൾ പെൺകുട്ടിയുമായി ഫേസ് ബുക്ക്‌ വഴി സൗഹൃദത്തിലായി​ വീട്ടിലെ വിവരങ്ങൾ അറിഞ്ഞ ശേഷം കുടുംബവുമായി ചങ്ങാത്തത്തി​ലെത്തി​. തുടർന്ന് കരുമടിയിലെ വീട്ടിലെത്തി കല്യാണ സംബന്ധമായ കാര്യങ്ങൾ ഗണിച്ചു പറയുകയും ദോഷം മാറാൻ പാദസരം പൂജിക്കണമെന്നും പറഞ്ഞു. തുടർന്ന് സ്വർണ പാദസരം വാങ്ങിയ ശേഷം ബൈക്കിൽ കടന്നു കളയുകയായിരുന്നു. കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയെ തുടർന്ന് അമ്പലപ്പുഴ സി.ഐ ദ്വിജേഷി​ന്റെ നേതൃത്വത്തിൽ പൊലീസ് സംഘം കട്ടപ്പനയിൽ നിന്നു ഇയാളെ അറസ്റ്റ് ചെയ്യുകയായി​രുന്നു. ഇയാൾക്ക് സമാന കേസ് തിരുവനന്തപുരത്തുണ്ടെന്നും പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. അന്വേഷണ സംഘത്തിൽ എസ്.ഐ സന്തോഷ്‌ കുമാർ, ജൂനിയർ എസ്.ഐ ബാലസുബ്രഹ്മണ്യം, സി.പി.ഒമാരായ ജോസഫ് ജോയി, അനീഷ്‌ എന്നിവരും ഉണ്ടായിരുന്നു.

Advertisement
Advertisement