ഡോ. ലത അനുസ്മരണം

Friday 18 November 2022 12:48 AM IST

ചാലക്കുടി: ചാലക്കുടി റിവർ പ്രൊട്ടക്‌ഷൻ ഫോറം, റിവർ റിസർച്ച് സെന്റർ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിസ്ഥിതി പ്രവർത്തക ഡോ. എ. ലത അനുസ്മരണം മുൻമന്ത്രി കെ.പി. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർമാൻ എബി ജോർജ് അദ്ധ്യക്ഷനായി.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലീന ഡേവിസ്, ബി. വിജു, പ്രൊഫ. ഗോപാലകൃഷ്ണ മൂർത്തി, അഡ്വ. ബിജു എസ്. ചിറയത്ത്, ഉഷ പരമേശ്വരൻ, എസ്.എൻ.ഡി.പി യൂണിയൻ സെക്രട്ടറി കെ.എ. ഉണ്ണിക്കൃഷ്ണൻ, വേണു വാരിയത്ത്, ഡോ. കെ.ജി. ശ്രീജ, എസ്.പി. രവി, എസ്. ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു. ഡോ. എസ്. രാമചന്ദ്രൻ, ആർ. രുക്മിണി എന്നിവർ വിദ്യാർത്ഥികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

Advertisement
Advertisement