ഗവർണർ കേന്ദ്രത്തിന്റെ ഏജന്റായി സർക്കാരിനെ അട്ടിമറിക്കാൻ പ്രവർത്തിക്കുന്നു,​ ഏതോ കേസിന്റെ വിധിയിൽ 11 വി സിമാരോട് ഒഴിയാൻ പറയുന്നതെന്തിനെന്ന് കാനം രാജേന്ദ്രൻ

Friday 18 November 2022 8:19 PM IST

തിരുവനന്തപുരം : ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കേന്ദ്രസർക്കാരിന്റെ ഏജന്റായി പ്രവർത്തിക്കുകയാണെന്ന് സി,​.പി.എ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ വിമർശിച്ചു. ഗവർണർ സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിക്കുകയാണ്. ഉന്നത വിദ്യാഭ്യാസ മേഖലയെ തക‌ർക്കാനാണ് ശ്രമം. ഏതോ കേസിന്റെ വിധിയിൽ 11 വി,​സിമാരോട് ഒഴിയാൻ പറയുന്നത് എന്തിനാണെന്നും കാനം ചോദിച്ചു.

സർക്കാർ ഗവർണർ പോരിന് പിന്നാലെ വി.സി നിയമന തർക്കം കോടതി കയറിയതോടെ സാങ്കേതിക സർവകലാശാല പ്രവർത്തനം പ്രതിസന്ധിയിലായി. കോഴ്‌സ് പൂർത്തിയാക്കി ഉപരിപഠനത്തിനും ജോലിക്കും കാത്തിരിക്കുന്ന കെ.ടി,​യു വിദ്യാർത്ഥികളാണ് പ്രതിസന്ധിയിലായത്.

ഡോ. രാജശ്രീയെ വി.സി സ്ഥാനത്ത് നിന്ന് സുപ്രീംകോടതി കഴിഞ്ഞ മാസം പുറത്താക്കി. സർക്കാർ നിർദ്ദേശിച്ച പേരുകൾ തള്ളി ഡോ. സിസ തോമസിന് ഗവർണർക്ക് പകരം ചുമതല നൽകിയിരുന്നു. എന്നാൽ പ്രോ വി.സിയും രജിസ്ട്രാറും അടക്കം ഉദ്യോഗസ്ഥരെല്ലാം നിസഹകരണത്തിലാണ്.