15കാരിയുടെ നഗ്നവീഡിയോ പകർത്തി സുഹൃത്തുക്കൾക്കയച്ച 24 കാരൻ പിടിയിൽ

Saturday 19 November 2022 1:59 AM IST

ആറ്റിങ്ങൽ: പതിനഞ്ച് വയസുകാരിയുടെ നഗ്ന വീഡിയോ മൊബൈലിൽ പകർത്തി സുഹൃത്തുക്കൾക്ക് അയച്ച 24 കാരൻ പിടിയിൽ. ചെമ്മരുതി പാലച്ചിറ തച്ചോട് പട്ടരുമുക്ക് ആകാശ് ഭവനിൽ നന്ദു എന്നു വിളിക്കുന്ന ആകാശാണ് ആറ്റിങ്ങൽ പൊലീസിന്റെ പിടിയിലായത്.

പ്രൈവറ്ര് എന്ന ബസിലെ ഡ്രൈവറായ ആകാശ്, ഈ ബസിലെ സ്ഥിരം യാത്രക്കാരിയായ കുട്ടിയെ പ്രണയം നടിച്ച് വശീകരിച്ച് വീഡിയോ പകർത്തുകയായിരുന്നു. പെൺകുട്ടിയുടെ പരാതിയെ തുടർന്ന് ഒളിവിലായ പ്രതിയെ ആറ്റിങ്ങൽ ഡി.വൈ.എസ്.പി ജി. ബിനുവിന്റെ നിർദ്ദേശപ്രകാരം സി.ഐ പ്രതാപചന്ദ്രൻ,​ എസ്.ഐ ശരത്,​ പൊലീസുകാരായ അനിൽകുമാർ,​ ബിനോജ്,​ ശരത്കുമാർ എന്നിവരാണ്‌ അറസ്റ്റു ചെയ്തത്.

Advertisement
Advertisement