പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിച്ച് പഞ്ചാബ്

Saturday 19 November 2022 1:31 AM IST

ന്യൂഡൽഹി: പഞ്ചാബിലെ ആംആദ്‌മി പാർട്ടി സർക്കാർ സംസ്ഥാനത്ത് പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിച്ചു. മുഖ്യമന്ത്രി ഭഗവന്ത് മാന്റെ അദ്ധ്യക്ഷതയിൽ ചേർന്ന മന്ത്രി സഭാ യോഗത്തിലാണ് തീരുമാനം. പഴയ പെൻഷൻ പദ്ധതി പുന:സ്ഥാപിക്കൽ ഹിമാചൽ പ്രദേശ്, ഗുജറാത്ത് തിരഞ്ഞെടുപ്പിലെ മുഖ്യ പ്രചാരണ വിഷയമാണ്. 1.75 ലക്ഷം സർക്കാർ ജീവനക്കാർക്ക് തീരുമാനം പ്രയോജനപ്പെടും. നിലവിൽ 1.26 ലക്ഷം ജീവനക്കാർ പഴയ പെൻഷൻ പദ്ധതിയിലുണ്ട്.

Advertisement
Advertisement