സ്കൂട്ടറിൽ കടത്തിയ 18 കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

Saturday 19 November 2022 12:39 AM IST

കാസർകോട്: കർണാടകയിൽ നിന്നും സ്കൂട്ടറിൽ കടത്തുകയായിരുന്ന 18.10 കിലോ കഞ്ചാവുമായി തമിഴ്നാട് സ്വദേശി പിടിയിലായി. മഞ്ചേശ്വരം സ്വദേശി രക്ഷപ്പെട്ടു. തമിഴ്നാട് തിരുവള്ളൂർ തെരു മാരിയമ്മൻ കോവിൽ സ്വദേശി അന്തോണി രാജിനെ (26) യാണ് മഞ്ചേശ്വരം എസ്.ഐ എം.ബി മുഹമ്മദ് ഷറഫുദ്ദീൻ അറസ്റ്റു ചെയ്തത്. കൂടെ ഉണ്ടായിരുന്ന മഞ്ചേശ്വരം സ്വദേശി കിരൺ (30) ആണ് രക്ഷപ്പെട്ടത്. കെ.എൽ 14 ക്യു 3720 നമ്പർ സ്കൂട്ടറിൽ കടത്തുകയായിരുന്ന കഞ്ചാവ് ഉപ്പള കൈകമ്പ ദേശീയപാതയ്ക്ക് സമീപം വച്ചാണ് പൊലീസ് പിടികൂടിയത്.

Advertisement
Advertisement