വൺ മില്യൺ ഗോൾ

Saturday 19 November 2022 12:42 AM IST

തൃശൂർ: സ്‌പോർട്സ് കൗൺസിലിന്റെ നേതൃത്വത്തിൽ വൺ മില്യൺ ഗോൾ പദ്ധതി നടത്തുമെന്ന് ഭാരാവാഹികൾ അറിയിച്ചു. ജില്ലയിൽ 72 സെന്ററുകളിലാണ് വൺ മില്യൺ ഗോൾ പദ്ധതി നടത്തുന്നത്. തേക്കിൻകാട് മൈതാനിയിൽ 20ന് വൈകീട്ട് നാലിന് ജില്ലാതല ഉദ്ഘാടനം നടക്കും.

മന്ത്രിമാരായ കെ. രാധാകൃഷ്ണൻ, അഡ്വ. കെ. രാജൻ, ആർ. ബിന്ദു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് മാസ്റ്റർ, മേയർ എം.കെ. വർഗീസ്, ഇന്ത്യൻ ഫുട്ബാൾ മുൻ നായകൻ സി.വി. പാപ്പച്ചൻ പങ്കെടുക്കും.

ഓരോ കേന്ദ്രത്തിലും 1000 ഗോളുകൾ വീതം സ്‌കോർ ചെയ്യുക എന്നതാണ് ലക്ഷ്യം. നവംബർ 21ന് ജില്ലയിലെ വിവിധ സ്‌കൂളുകളിൽ പരിപാടികൾ സംഘടിപ്പിക്കും. പത്രസമ്മേളനത്തിൽ കെ.ആർ. സാംബശിവൻ, ബിന്നി ഇമ്മട്ടി, ഡേവീസ് മൂക്കൻ, ഇഗ്‌നി മാത്യു പങ്കെടുത്തു.

Advertisement
Advertisement