വിവാഹ വാഗ്ദാനം നൽകി പതിനേഴുകാരിയെ പീഡനത്തിനിരയാക്കി, ജാമ്യത്തിലിറങ്ങി സോഷ്യൽ മീഡിയയിലൂടെ പതിനാലുകാരിയെ വശീകരിച്ച് പീഡിപ്പിച്ചു; ഇരുപത്തിയൊന്നുകാരൻ വീണ്ടും അഴിക്കുള്ളിൽ
Sunday 20 November 2022 11:32 AM IST
അടൂർ: പോക്‌സോ കേസിൽ ജാമ്യത്തിലിറങ്ങിയ ഇരുപത്തിയൊന്നുകാരൻ വീണ്ടും പീഡനക്കേസിൽ അറസ്റ്റിൽ. പുനലൂർ കരവാളൂർ മാത്രനിരപ്പത്ത് ഫൗസിയ മൻസിലിൽ വാടകയ്ക്ക് താമസിക്കുന്ന അജിത്താണ് പിടിയിലായത്. പതിനേഴും പതിനാലും വയസുള്ള പെൺകുട്ടികളെയാണ് യുവാവ് ലൈംഗിക പീഡനത്തിനിരയാക്കിയത്. ആറ് മാസം മുമ്പാണ് പ്രതി പതിനേഴുകാരിയെ പീഡിപ്പിച്ചത്. വിവാഹ വാഗ്ദാനം നൽകിയായിരുന്നു പീഡനം. നഗ്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പെൺകുട്ടിയുടെ സ്വർണം കൈക്കലാക്കുകയും ചെയ്തു. കേസിൽ അറസ്റ്റിലായ അജിത്ത് അടുത്തിടെയാണ് ജാമ്യത്തിലിറങ്ങിയത്. സോഷ്യൽ മീഡിയയിലൂടെയാണ് പ്രതി പതിനാലുകാരിയെ പരിചയപ്പെട്ടത്. വശീകരിച്ച് ലൈംഗീകപീഡനത്തിനിരയാക്കുകയായിരുന്നു. ഈ കേസിലാണ് അടൂർ ഡി വൈ എസ് പി അർ ബിനുവിന്റെ നേതൃത്വത്തിലുള്ള സംഘം വീണ്ടും അറസ്റ്റ് ചെയ്‌തത്.