ക്രിസ്റ്റഫറിനൊപ്പം ചെന്നായ ഷൈന്റെ കാരക്ടർ പോസ്റ്റർ

Monday 21 November 2022 6:00 AM IST

മമ്മൂട്ടിയെ നായകനാക്കി ബി.ഉണ്ണിക്കൃഷ്ണൻ സംവിധാനം ചെയ്യുന്ന ക്രിസ്റ്റഫർ സിനിമയിൽ ഷൈൻ ടോം ചാക്കോ അവതരിപ്പിക്കുന്ന ജോർജ് കൊട്ടാരക്കാൻ എന്ന കഥാപാത്രത്തിന്റെ പോസ്റ്റർ റിലീസ് ചെയ്തു. പൊലീസ് ഓഫീസറുടെ വേഷത്തിൽ തോക്കുമായാണ് പോസ്റ്ററിൽ ഷൈൻ . ദി വോൾഫ് എന്നാണ് കഥാപാത്രത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. പൊലീസ് കഥാപാത്രത്തെയാണ് മമ്മൂട്ടിയും അവതരിപ്പിക്കുന്നത്. സ്നേഹ, അമല പോൾ, ഐശ്വര്യ ലക്ഷ്മി എന്നിവരാണ് നായികമാർ. തെന്നിന്ത്യൻ താരം വിനയ് റായ് , ദിലീഷ് പോത്തൻ, സിദ്ദിഖ്, ജിനു എബ്രഹാം, വിനീത കോശി, വാസന്തി തുടങ്ങിയവരോടൊപ്പം മുപ്പത്തിയഞ്ചോളം പുതുമുഖങ്ങളും വേഷമിടുന്നു. ഉദയ കൃഷ്ണ രചന നിർവഹിക്കുന്നു.ആർ.ഡി ഇല്യൂമിനേഷൻസ് നിർമിക്കുന്ന ചിത്രത്തിന് ഫൈസ് സിദ്ദിഖ് ഛായാഗ്രഹണം നിർവഹിക്കുന്നു. സംഗീതം: ജസ്റ്റിൻ വർഗീസ് പി.ആർ. ഒ: പി ശിവപ്രസാദ്,

Advertisement
Advertisement