ക്വാർട്ടേഴ്‌സിന്റെ തറകല്ലിടൽ.

Monday 21 November 2022 12:00 AM IST

കുമളി. കുമളി കുടുംബാരോഗ്യ കേന്ദ്രത്തിന് രണ്ട് കോടി രൂപ ഉപയോഗിച്ച് നിർമ്മിക്കുന്ന ക്വാർട്ടേഴ്‌സിന്റെ തറകല്ലിടൽ ഇന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് നിർവഹിക്കും. മന്ത്രി റോഷി അഗസ്റ്റിൻ അദ്ധ്യക്ഷത വഹിക്കും. കുമളി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിന് സംസ്ഥാന സർക്കാർ നാലരക്കോടി രൂപ അനുവദിച്ചിരുന്നു. ഇതിന്റെ ആദ്യഘട്ടമെന്ന നിലയിലാണ് സ്റ്റാഫ് ക്വാർട്ടേഴ്‌സ് കെട്ടിടത്തിന്റെ തറകല്ലിടൽ നടത്തുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ് മുഖ്യപ്രഭാഷണം നടത്തും. വാഴൂർ സോമൻ എം.എൽ.എ, അഴുത ബ്ലോക്ക് പ്രസിഡന്റ് പി.എം. നൗഷാദ്, പഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഷാജിമോൻ തുടങ്ങിയവർ പങ്കെടുക്കും.

Advertisement
Advertisement