അംബാനി കുടുംബത്തിന് ഇരട്ട ആനന്ദം. ഇഷ അംബാനിക്ക് ഇരട്ടകുട്ടികൾ ,​ സന്തോഷവാർത്ത പങ്കുവച്ച് മുകേഷ് അംബാനി

Sunday 20 November 2022 11:07 PM IST

മുംബയ് : ലോകത്തെ അതിസമ്പന്നരിൽ ഒരാളും റിലയൻസ് ചെയർമാനുമായ മുകേഷ് അംബാനയുടെ മകൾ ഇഷ അംബാനിക്ക് ഇരട്ടകുട്ടികൾ ജനിച്ചു. ഇഷയ്ക്കുും ഭർത്താവ് ആനന്ദ് പിരാമലിനും ഇരട്ടകുട്ടികൾ ജനിച്ച വിവരം മുകേഷ് അംബാനിയാണ് പ്രസ്താവനയിലൂടെ അറിയിച്ചത്. ഒരു ആൺകുട്ടിയും പെൺകുട്ടിയുമാണ് ജനിച്ചത്.

ഞങ്ങളുടെ മക്കളായ ഇഷയ്ക്കും ആനന്ദിനും 2022 നവംബർ 19ന് ഈശ്വരൻ ഇരട്ടകുട്ടികളെ നൽകി അനുഗ്രഹിച്ച വിവരം പങ്കുവയ്ക്കുന്നതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്. ഇഷയും കുഞ്ഞുങ്ങളും പെൺകുഞ്ഞ് ആദിയയും ആൺകുഞ്ഞ് കൃഷ്ണയും സുഖമായിരിക്കുന്നു എന്ന് പ്രസ്താവനയിൽ പറ.യുന്നു. ആദിയ,​ കൃഷ്ണ,​ ഇഷ,​ ആനന്ദ് എന്നിവരുടെ ജീവിതത്തിവെ ഏറ്റവും പ്രധാനപ്പെട്ട ഈ ഘട്ടത്തിൽ ഞങ്ങൾ നിങ്ങളുടെ അനുഗ്രഹവും ആശീർവാദവും തേടുന്നുവെന്നും പ്രസ്താവനയിൽ പറയുന്നു.

ഇഷ അംബാനിയും വ്യവസായി ആനന്ദ് പിരാമലും 2018 ൽ മുംബയിൽ നടന്ന ചടങ്ങിലാണ് വിവാഹിതരായത്. വിവാഹ ചടങ്ങുകളിൽ സിനിമാരാഷ്ട്രീയ വ്യവസായ രംഗങ്ങളിലെ പ്രമുഖർ പങ്കെടുത്തിരുന്നു. റിലയൻസ് റീട്ടെയിലിന്റെ മേധാവിയാണ് ഇഷ അംബാനി.