ഹൈദരാബാദിൽ വാഹനാപകടം; മലയാളി മാദ്ധ്യമപ്രവർത്തക മരിച്ചു

Monday 21 November 2022 1:33 AM IST

ഹൈദരാബാദ്: മലയാളി മാദ്ധ്യമപ്രവർത്തക ഹൈദരാബാദിൽ വാഹനാപകടത്തിൽ മരിച്ചു. ഇരിങ്ങാലക്കുട പടിയൂർ സ്വദേശിനി നിവേദിത (26) ആണ് മരിച്ചത്. ഹൈദരാബാദിൽ ഇ ടിവി ഭാരത് ചാനൽ ജീവനക്കാരിയായിരുന്നു.

ശനിയാഴ്ച രാവിലെ ജോലിക്ക് പോകുമ്പോൾ റോഡ് മുറിച്ചു കടക്കുന്നതിനിടെ കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നേരത്തെ റിപ്പോർട്ടർ ടിവി തൃശൂർ ജില്ലാ റിപ്പോർട്ടർ ആയിരുന്നു. അച്ഛൻ: സൂരജ്, അമ്മ: ബിന്ദു,സഹോദരൻ: ശിവപ്രസാദ്.

Advertisement
Advertisement