അച്ഛന്റെ തിരക്കഥയിൽ അന്ന ബെൻ ഇനി നായിക

Tuesday 22 November 2022 6:00 AM IST

അഞ്ചു സെന്റും സെലീനയും കൊച്ചിയിൽ

മാത്യു തോമസ്,അന്ന ബെൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജെക്സൺ ആന്റണി സംവിധാനം ചെയ്യുന്ന അഞ്ചു സെന്റും സെലീനയും കൊച്ചിയിൽ ചിത്രീകരണം ആരംഭിച്ചു.അച്ഛനും പ്രശസ്ത തിരക്കഥാകൃത്തുമായ ബെന്നി പി. നായരമ്പലത്തിന്റെ രചനയിൽ മകൾ അന്ന ബെൻ നായികയായി അഭിനയിക്കുന്ന ആദ്യ ചിത്രമാണ് അഞ്ചു സെന്റും സെലീനയും.അഞ്ചു വർഷത്തെ ഇടവേളയ്ക്കുശേഷം ബെന്നി പി. നായരമ്പലം രചന നിർവഹിക്കുന്ന ചിത്രം എന്നതാണ് മറ്റൊരു പ്രത്യേകത. സാറാസ് എന്ന ചിത്രത്തിൽ ബെന്നിയും അന്നയും ജീവിതത്തിലെ പോലെ സിനിമയിലും അച്ഛനും മകളുമായി അഭിനയിച്ചു.പൃഥ്വിരാജ്, ആസിഫ് അലി, ഷാജി കൈലാസ് ചിത്രം കാപ്പ ആണ് അന്നയുടേതായി റിലീസിന് ഒരുങ്ങുന്ന ചിത്രം. ഒരു സെക്കന്റ് ക്ലാസ് യാത്ര'ക്കു ശേഷം ജെക്സൺ ആന്റണി സംവിധാനം ചെയ്യുന്ന ചിത്രമാണ് അഞ്ചു സെന്റും സെലീനയും.സുധി കോപ്പ,സിബി തോമസ്, അരുൺ പാവുമ്പ, രാജേഷ് പറവൂർ, ഹരീഷ് പേങ്ങൻ,ശാന്തി കൃഷ്ണ, ശ്രിന്ദ,അനുമോൾ, രശ്മി അനിൽ, ശ്രീലത നമ്പൂതിരി,പോളി വത്സൻ തുടങ്ങിയവരാണ് മറ്റു താരങ്ങൾ.സ്വരൂപ് ഫിലിപ്പ് ഛായാഗ്രഹണം നിർവഹിക്കുന്നു. കൈതപ്രം,ബി .കെ ഹരി നാരായണൻ എന്നിവരുടെ വരികൾക്ക് ഹിഷാം അബ്ദുൾ വഹാബ് സംഗീതം പകരുന്നു.എഡിറ്റർ-രഞ്ജൻ ഏബ്രഹാം. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-പ്രേംലാൽ, പ്രൊഡക്ഷൻ കൺട്രോളർ-ഷാഫി ചെമ്മാട്. ഇ ഫോർ എന്റർടെയ്നമെന്റ്, എ .പി ഇന്റർനാഷണൽ എന്നീ ബാനറിൽ മുകേഷ് .ആർ. മേത്ത,സി .വി സാരഥി എന്നിവർ ചേർന്നാണ് നിർമാണം. പി.ആർ. ഒ എ. എസ് ദിനേശ്, വാഴൂർ ജോസ്.

Advertisement
Advertisement