അദ്ധ്യാപക നി​യ​മ​നം നി​ർ​ദ്ദേ​ശ പ്രകാരം മാത്രം​ ​

Tuesday 22 November 2022 12:48 AM IST
`

തൃ​ശൂ​ർ​:​ ​സ​ർ​ക്കാ​ർ​ ​നി​ർ​ദ്ദേ​ശം​ ​വ​രു​ന്ന​തു​വ​രെ​ ​കേ​ര​ള​വ​ർ​മ്മ​ ​കോ​ളേ​ജി​ലെ​ ​ഗ​സ്റ്റ് ​അ​ദ്ധ്യാ​പ​ക​ ​നി​യ​മ​നം​ ​ഉ​ണ്ടാ​കി​ല്ലെ​ന്ന് ​കോ​ളേ​ജ് ​മാ​നേ​ജ്‌​മെ​ന്റാ​യ​ ​കൊ​ച്ചി​ൻ​ ​ദേ​വ​സ്വം​ ​ബോ​ർ​ഡ്.​ ​നി​യ​മ​ന​വി​വാ​ദ​ത്തി​ൽ​ ​സ​മി​തി​ ​അ​ന്വേ​ഷ​ണ​റി​പ്പോ​ർ​ട്ട് ​കൈ​മാ​റി​യി​ട്ടു​ണ്ട്.​ ​ഇ​ക്കാ​ര്യ​ത്തി​ൽ​ ​സ​ർ​ക്കാ​രി​ന്റെ​ ​അ​ന്തി​മ​ ​തീ​രു​മാ​നം​ ​കാ​ത്തി​രി​ക്കു​ക​യാ​ണെ​ന്ന് ​ബോ​ർ​ഡ് ​പ്ര​സി​ഡ​ന്റ് ​വി.​ ​ന​ന്ദ​കു​മാ​ർ​ ​അ​റി​യി​ച്ചു.കു​ട്ടി​ക​ളു​ടെ​ ​പ​ഠ​ന​ത്തെ​ ​ബാ​ധി​ക്കാ​തി​രി​ക്കാ​ൻ​ ​പൊ​ളി​റ്റി​ക്ക​ൽ​ ​സ​യ​ൻ​സ് ​വ​കു​പ്പി​ലെ​ ​റി​സ​ർ​ച്ച് ​സ്‌​കോ​ളേ​ഴ്‌​സി​നെ​ ​നി​യോ​ഗി​ക്കും.ര​ണ്ടാം​ ​റാ​ങ്കു​കാ​ര​നെ​ ​നി​യ​മി​ക്കാ​ൻ​ ​ഒ​ന്നാം​ ​റാ​ങ്കു​കാ​രി​യെ​ ​സ​മ്മ​ർ​ദ​ത്തി​ലാ​ക്കി​യെ​ന്ന​ ​വാ​ർ​ത്ത​യെ​ക്കു​റി​ച്ച് ​മാ​ദ്ധ്യ​മ​ങ്ങ​ളി​ൽ​ ​നി​ന്നു​ള്ള​ ​അ​റി​വ് ​മാ​ത്ര​മാ​ണു​ള്ള​ത്.​ ​വീ​ടി​ന​ടു​ത്തു​ ​ജോ​ലി​ ​ല​ഭി​ച്ച​തി​നാ​ൽ​ ​കേ​ര​ള​വ​ർ​മ്മ​യി​ൽ​ ​പ്ര​വേ​ശി​ക്കു​ന്നി​ല്ലെ​ന്ന് ​അ​വ​ർ​ ​ക​ത്തി​ലൂ​ടെ​ ​അ​റി​യി​ക്കു​ക​യാ​യി​രു​ന്നെ​ന്നും​ ​മ​റ്റു​ ​പ​രാ​തി​ക​ൾ​ ​ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.

Advertisement
Advertisement