സ്കൂളിൽ ശാസ്ത്ര പരീക്ഷണത്തിനിടെ പൊട്ടിത്തെറി: 11 കുട്ടികൾക്ക് പരിക്ക്

Tuesday 22 November 2022 5:01 AM IST

കാൻബെറ : ക്ലാസ് റൂമിൽ നടന്ന ശാസ്ത്ര പരീക്ഷണത്തിനിടെയിലെ പിഴവ് മൂലമുണ്ടായ പൊട്ടിത്തെറിയിൽ 11 കുട്ടികൾക്ക് പരിക്ക്. ഓസ്ട്രേലിയയിലെ സിഡ്നിയിലെ മാൻലി വെസ്റ്റ് പബ്ലിക് സ്കൂളിൽ ഇന്നലെ ഇന്ത്യൻ സമയം രാവിലെ 7.30ഓടെയായിരുന്നു സംഭവം. രണ്ട് കുട്ടികൾക്ക് ആഴത്തിൽ പൊള്ളലേറ്റു. സോഡിയം ബൈകാർബണേറ്റും മെഥിലേറ്റഡ് സ്പിരിറ്റും തമ്മിൽ നടത്തിയ പരീക്ഷണമാണ് അപകടത്തിൽ കലാശിച്ചതെന്നാണ് റിപ്പോർട്ട്. ഹെലികോപ്റ്റർ, ഫയർ എൻജിനുകൾ അടക്കമുള്ള സംവിധാനങ്ങൾ സ്കൂളിൽ രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായി. രാസവസ്തുക്കൾ ഉപയോഗിക്കുന്നതിനിടെ ശക്തമായി വീശിയ കാറ്റ് അപകടത്തിലേക്ക് നയിച്ചെന്ന് പറയുന്നു. 10 - 11 പ്രായമുള്ള കുട്ടികളാണ് അപകടത്തിൽപ്പെട്ട എല്ലാവരും. ഒരു അദ്ധ്യാപികയ്ക്ക് നിസാര പരിക്കേറ്റു.

Advertisement
Advertisement