ബെഡ് ഷീറ്റുകൾ രോഗകാരികളാകാം,​ യഥാസമയത്ത് മാറ്റിയില്ലെങ്കിൽ സംഭവിക്കുന്നത് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ

Wednesday 23 November 2022 10:47 PM IST

കിടപ്പറയിൽ ഉപയോഗിക്കുന്ന ബെഡ് ഷീറ്റുകൾ നിങ്ങൾ എത്രദിവസം കൂടുമ്പോഴാണ് മാറ്റാറുള്ളത്. രണ്ടോ മൂന്നോ ആഴ്ച വരെ ഒരേ ബെഡ് ഷീറ്റ് ഉപയോഗിക്കുന്നവരുണ്ട്. എന്നാൽ ബെഡ്ഷീറ്റുകൾ പതിവായി കഴികിയില്ലെങ്കിൽ ദോഷം ചെയ്യുമെന്നാണ് ഡോക്ടർമാർ പറയുന്നത്. വൃ ഷീറ്റുകളുടെ ദീർഘകാല ഉപയോഗം പ്രതിരോധശേഷി കുറയ്ക്കുകയും കാലാവസ്ഥജന്യ രോഗങ്ങളോ അണുബാധകളോ ഉണ്ടാകാനുള്ള സാദ്ധ്യത വർദ്ധിപ്പിക്കുകയും ചെയ്യും. പൊടി, എണ്ണ കണികകൾ, മൃതകോശങ്ങൾ, അണുക്കൾ, ബാക്ടീരിയകൾ എന്നിവയെല്ലാം ബെഡ്ഷീറ്റിൽ കാണപ്പെടാം. ഇവയിൽ നിന്നെല്ലാം നിങ്ങൾക്ക് അസുഖം വരാമെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു.

രണ്ടോ മൂന്നോ ആഴ്ചകൾക്ക് ശേഷം .മാത്രം ബെഡ് ഷീറ്റ് കഴുകുന്നത് ജലദോഷം,​ പനി,​ മുഖക്കുരു,​ അലർജി,​ ആസ്തമ തുടങ്ങിയ പ്രശ്നങ്ങൾക്കും ഉറക്കവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്കും ഇടയാക്കുന്നു. അഴുക്ക് പിടിച്ച ഷീറ്റുകളിൽ ന്യൂമോണിയ,​ ഗൊണോറിയ തുടങ്ങിയ രോഗങ്ങൾക്ക് കാരണമാകുന്ന ബാക്ടിരിയോയിഡുകൾ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു. ബാക്ടീരിയോയിഡുകളും ഫ്യൂസോബാക്ടീരിയയും ഗുരുതരമായ പല രോഗങ്ങൾക്ക് കാരണമാകും. ഓരോ ആഴ്ചയിലും ബെഡ് ഷീറ്റ് കഴുകുന്നതാണ് നല്ലത്. രോഗബാധിതരോ അണുബാധയോ ജലദോഷമോ പനിയോ ഉള്ളവർക്ക് പൊടിയും അണുക്കളും അലർജിക്ക് കാരണമായേക്കാം. ബെഡ് ഷീറ്റ് മാറ്റാതിരിക്കുന്നത് ചൊറിച്ചിൽ,​ ചുമ,​ തുമ്മഷ,​ തി‍ണർപ്പ് എന്നിവയ്ക്കും കാരണമാകാം. നമ്മുടെ ശരീരം പ്രതിദിനം 40000 മൃതകോശങ്ങൾ പുറത്തുവിടുന്നുണ്ട്. അതിൽ ധാരാളം ചീത്ത ബാക്ടീരിയകളും അടങ്ങിയിരിക്കാം. മൃതകോശങ്ങൾ ബാക്ടീരിയകൾ വളരാൻ കഴിയുന്ന ഷീറ്റുകളിലേക്ക്കടക്കുന്നു. അവ ചർമ്മത്തിൽ തിരിച്ചെത്തിയാൽ അത് ഫോളിക്യുലിറ്റിസിന് കാരണമാകാം. ന്യുമോണിയ,​ അപ്പൻഡിസൈറ്റിസ് തുടങ്ങിയ രോഗങ്ങളുമായി ഇത് ബന്ധപ്പെട്ടിരിക്കുന്നു.

കൂടാതെ എല്ലാദിവസവും രാവിലെ ഷീറ്റുകൾ നീക്കം ചെയ്യുകയും അവ വെയിലത്ത് വയ്ക്കുകയും ചെയ്യുന്നത് അണുമുക്തമാക്കുന്നതിനും രോഗാണുക്കൾ അടിഞ്ഞുകൂടുന്നത് തടയുന്നതിനോ സഹായകമാണ്. നിങ്ങൾ വിയർപ്പോടു കൂടി കിടക്കുകയാണെങ്കിലും രോഗങ്ങൾ പെട്ടെന്ന് പിടിപെടാം. ബെഡ് ഷീറ്റുകൾ വേണ്ടത്ര കഴുകിയില്ലെങ്കിൽ പല തരത്തിലുള്ള ചർമ്മ രോഗങ്ങൾക്ക് കാരണമാകാമെന്നും ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു.