കമൽ ഹാസനും സാമന്തയും ആശുപത്രിയിൽ? താരങ്ങൾക്കായി പ്രാർത്ഥനയോടെ ആരാധകർ
ചെന്നൈ: പനിയും ശ്വാസതടസവും ഉണ്ടായതിനെ തുടർന്ന് നടൻ കമൽ ഹാസനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെന്നൈയിലെ ശ്രീരാമചന്ദ്ര മെഡിക്കൽ സെന്ററിലാണ് കമൽ ഹാസനെ പ്രവേശിപ്പിച്ചത്. എന്നാൽ ഗുരുതര പ്രശ്നങ്ങളൊന്നും ഇല്ലാത്തതിനാൽ അദ്ദേഹത്തെ ഡിസ്‌ചാർജ് ചെയ്തെന്നും പൂർണ വിശ്രമം ആവശ്യമാണെന്നും ഡോക്ടർമാർ അറിയിച്ചു. കഴിഞ്ഞ ദിവസമാണ് കമൽ ഹാസൻ ഹൈദരാബാദിൽ നിന്ന് തിരിച്ചെത്തിയത്. ശങ്കർ സംവിധാനം ചെയ്യുന്ന 'ഇന്ത്യൻ ടു' എന്ന ചിത്രത്തിന്റെ തിരക്കുകളിലായിരുന്നു താരം.
അതേസമയം, നടി സാമന്താ റൂത്ത് പ്രഭുവിനെ ഹൈദരാബാദിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ് എന്ന രീതിയിൽ വാർത്തകർ വന്നിരുന്നു. എന്നാൽ ഇത് തെറ്റാണെന്നാണ് സാമന്ത ഒരു ദേശീയ മാദ്ധ്യത്തോട് പറഞ്ഞത്. താരം ഇപ്പോൾ വീട്ടിൽ വിശ്രമത്തിലാണെന്നും റിപ്പോർട്ടിൽ പറയുന്നു. തനിക്ക് മയോസിറ്റിസ് എന്ന രോഗമാണെന്നും അതിൽ നിന്ന് ഇപ്പോൾ സുഖം പ്രാപിച്ച് വരികയാണെന്നും സാമന്ത നേരത്തേ ആരാധകരോട് വെളിപ്പെടുത്തിയിരുന്നു.