അർദ്ധരാത്രി ആളൊഴിഞ്ഞ പറമ്പിൽ പൂജാരിയുടെ 'സ്പെഷ്യൽ പൂജ', എത്തിയത് തോക്കും കത്തിയും കോടാലിയുമായി, പിടികൂടിയത് നാട്ടുകാർ
Thursday 24 November 2022 1:54 PM IST
തൃശൂർ: അർദ്ധരാത്രി ആളൊഴിഞ്ഞ പറമ്പിൽ പൂജനടത്താനെത്തിയ പൂജാരിയെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. തൃശൂർ എരുമപ്പെട്ടിയിലാണ് സംഭവം. മുള്ളൂർക്കര സ്വദേശി സതീശനാണ് പിടിയിലായത്. ഇയാളിൽ നിന്ന് എയർഗണ്ണും കത്തിയും കോടാലിയും പിടിച്ചെടുത്തു. ഭൂമിയുടെ ദോഷം തീർക്കാൻ വേണ്ടിയാണ് താൻ രാത്രിയിൽ പൂജയ്ക്കെത്തിയതെന്നാണ് ഇയാൾ നാട്ടുകാരോടും പൊലീസിനോടും പറഞ്ഞത്. സംശയം തോന്നിയ നാട്ടുകാർ പിടികൂടി പൊലീസിൽ എൽപ്പിക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. സതീശനെ ചോദ്യംചെയ്യുകയാണ്.