കർഷക രക്ഷാ സംഗമം നടന്നു.

Friday 25 November 2022 12:00 AM IST

മുണ്ടക്കയം ഈസ്റ്റ്. പെരുവന്താനം പഞ്ചായത്തിൽ വന്യമൃഗ ശല്യം രൂക്ഷമായതോടെ പ്രതിഷേധവുമായി കർഷകർ. മുന്നോടിയായി വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിൽ കർഷക രക്ഷാസംഗമം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ഡോമിന സജി അദ്ധ്യക്ഷത വഹിച്ച യോഗം ഫോറസ്റ്റ് റേഞ്ച് ഓഫീസർ ബി.ആർ.ജയൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഷാജി പുല്ലാട്ട്, പഞ്ചായത്ത് അംഗങ്ങളായ ഇ.ആർ.ബൈജു, സാലിക്കുട്ടി ജോസഫ് ,സിജി എബ്രഹാം, നിജിനി ഷംസുദ്ദീൻ, ഗ്രേസി ജോസ്, മേരിക്കുട്ടി ബിനോയ്, ഫാ.തോമസ് നെല്ലൂർ കാലായിൽ, കുടുംബശ്രീ ചെയർപേഴ്സൺ കുഞ്ഞുമോൾ ശിവദാസ് തുടങ്ങിയവരും,വനം,റവന്യൂ പഞ്ചായത്ത് ഉദ്യോഗസ്ഥരും പങ്കെടുത്തു.

Advertisement
Advertisement