ഭക്തർക്ക് സൗകര്യം ഒരുക്കണം.

Friday 25 November 2022 12:00 AM IST

കോട്ടയം. ശബരിമലയിലേയ്ക്ക് എത്തുന്ന അയ്യപ്പഭക്തർക്ക് അടിസ്ഥാനസൗകര്യം ഒരുക്കേണ്ടത് നാടിന്റെ ആവശ്യമാണെന്ന് തോമസ് ചാഴികാടൻ എം.പി പറഞ്ഞു. തിരുനക്കര മഹാദേവക്ഷേത്രത്തിൽ ഉപദേശക സമിതിയുടെ നേതൃത്വത്തിൽ ശബരിമല തീർത്ഥാടകർക്കായി ആരംഭിച്ച ഇൻഫർമേഷൻ സെന്ററിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

ശബരിമല തീർത്ഥാടകർ ഇവിടേയ്ക്ക് എത്തുന്നത് നാട്ടിൽ നിന്നുള്ള പിന്തുണ പ്രതീക്ഷിച്ചുകൊണ്ടാണ്. അവരെ നിരാശരാക്കാതെ അവർക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കുകയാണ് ചെയ്യേണ്ടതെന്നും അദേഹം പറഞ്ഞു. ക്ഷേത്ര ഉപദേശക സമിതി സെക്രട്ടറി അജയ് ടി.നായർ,വൈസ് പ്രസിഡന്റ് പ്രദീപ് മന്നക്കുന്നം, അംഗങ്ങളായ പ്രദീപ് ഉറുമ്പിൽ, നേവൽ സോമൻ,അഞ്ജു സതീഷ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Advertisement
Advertisement