കാപ്പ ചുമത്തി ജയിലിലടച്ചു
Friday 25 November 2022 12:49 AM IST
ആലപ്പുഴ: കാപ്പ നിയമ പ്രകാരം ജില്ലയിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. ഹരിപ്പാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ 15 ഓളം കേസുകളിൽ പ്രതിയായ ചെറുതന വടക്ക് സൗപർണികയിൽ വൈശാഖ് (അഭിജിത്ത്), അർത്തുങ്കൽ, മാരാരിക്കുളം, മണ്ണഞ്ചേരി പൊലീസ് സ്റ്റേഷനുകളിൽ നിരവധി കേസുകളിൽ പ്രതിയായ ചേർത്തല തെക്ക് പഞ്ചായത്ത് 15ാം വാർഡിൽ ചിറയിൽ വീട്ടിൽ സുധീഷ് (വെരുക് സുധീഷ്, 35), മണ്ണഞ്ചേരി, മുഹമ്മ, കുന്ദമംഗലം സ്റ്റേഷനുകളിൽ നിരവധി കേസുകളിൽ പ്രതിയായ മണ്ണഞ്ചേരി പഞ്ചായത്ത് 22ാം വാർഡിൽ കണ്ണന്തവെളി വീട്ടിൽ കണ്ണൻ (കാട്ടി കണ്ണൻ, 38) എന്നിവരെയാണ് അറസ്റ്റ് ചെയ്ത് തിരുവനന്തപുരം സെൻട്രൽ ജയിലിലടച്ചത്.