ഹിമാചലിലെ 6106 സ്‌കൂളിൽ 20ൽ താഴെ വിദ്യാർത്ഥികൾ

Friday 25 November 2022 1:16 AM IST

ഷിംല: ഹിമാചൽ പ്രദേശിലെ 6106 സർക്കാർ സ്‌കൂളുകളിലുള്ളത് 20ൽ താഴെ കുട്ടികൾ മാത്രം. 5113 പ്രൈമറി സ്‌കൂളുകളും 993 മിഡിൽ സ്‌കൂളുകളുമുൾപ്പെടെയാണിത്. 4478 പ്രൈമറി സ്‌കൂളുകളിലും 895 മിഡിൽ സ്‌കൂളുകളിലും 21 - 60 വരെയും, 681 പ്രൈമറി സ്‌കൂളുകളിലും 47 മിഡിൽ സ്‌കൂളുകളിൽ 61- 100 കുട്ടികളുമുണ്ട്. സംസ്ഥാനത്തെ 18,028 സ്‌കൂളുകളിൽ 15,313 എണ്ണം സർക്കാർ നിയന്ത്രണത്തിലാണ്.

സർക്കാർ സ്‌കൂളുകളിൽ 39,906 പുരുഷന്മാരും 26,067 സ്ത്രീകളുമുൾപ്പെടെ 65,973 അദ്ധ്യാപകരുണ്ട്. 12 പ്രൈമറി സർക്കാർ സ്‌കൂളുകളിൽ അദ്ധ്യാപകരില്ല. 2,969 പ്രൈമറി സ്കൂളുകളിൽ ഒരു അദ്ധ്യാപകനും, 5,533ഇടത്ത് രണ്ടു പേരും 1,779 സ്‌കൂളുകളിൽ മൂന്ന് അദ്ധ്യാപകരുമാണുള്ളത്.

51 മിഡിൽ സ്‌കൂളുകൾ ഒരു അദ്ധ്യാപകനും 416 ഇടത്ത് രണ്ടദ്ധ്യാപകരും 773 ഇടത്ത് മൂന്നും 701 സ്‌കൂളുകളിൽ നാല് മുതൽ ആറ് വരെ അദ്ധ്യാപകരുമാണുള്ളത്. പത്ത് ക്ലാസുകളുള്ള ഒരു സെക്കൻഡറി സ്‌കൂളിൽ രണ്ട് അദ്ധ്യാപകരും പത്തിടത്ത് മൂന്ന് പേരും 212 സ്ഥലങ്ങളിൽ നാല് മുതൽ ആറ് വരെ അദ്ധ്യാപകരുമാണുള്ളത്. 710 സ്‌കൂളുകളിൽ ഏഴ് മുതൽ പത്ത് വരെ അദ്ധ്യാപകരുമാണുള്ളത്. 22 സീനിയർ സെക്കൻഡറി സ്‌കൂളുകളിൽ നാല് - ആറ് വരെ അദ്ധ്യാപകരും 189 സ്ഥലങ്ങളിൽ ഏഴ് - പത്ത് വരെ അദ്ധ്യാപകരും 684 സ്‌കൂളുകൾ 11 - 15 വരെ അദ്ധ്യാപകരും, 981 സ്‌കൂളുകളിൽ 15ലധികം അദ്ധ്യാപകരുമുണ്ട്.

15,313 സർക്കാർ സ്‌കൂളുകൾ

 സംസ്ഥാനത്തെ ആകെ സ്‌കൂളുകൾ- 18,028

 സർക്കാരിന്റേത്- 15,313

 സർക്കാർ സ്‌കൂളിലെ ആകെ അദ്ധ്യാപകർ- 65,973

 പുരുഷൻമാർ- 39,906

 സ്ത്രീകൾ- 26,067

 സർക്കാർ സ്‌കൂളുകളിലെ ആകെ മുറികൾ- 63,690

 ഒരു മുറിയുള്ള പ്രൈമറി സ്‌കൂളുകൾ- 338

 രണ്ട് മുറികളുള്ളവ- 2,495

 മൂന്ന് മുറികളുള്ളവ- 4,111

 ഏഴ് -10 വരെ മുറികളുള്ളവ- 3,402

അദ്ധ്യാപക വിദ്യാർത്ഥി അനുപാതം

 പ്രൈമറി വിഭാഗം 14:68

 മിഡിൽ സ്‌കൂൾ: 12:09

സെക്കൻഡറി സ്കൂൾ: 10:38

 സീനിയർ സെക്കൻഡറി സ്‌കൂൾ: 12.31

 2021ൽ പ്രൈവറ്റ് സ്‌കൂളിലെത്തിയ വിദ്യാർത്ഥികൾ- 13,33,315

 ഈവർഷം എത്തിയവർ- 13, 32,148

 2021ൽ സർക്കാർ സ്‌കൂളിലെത്തിയവർ-7,93,358

 ഈവർഷം എത്തിയവർ- 8,31,310