80 ലക്ഷം രൂപയുടെ സ്വർണം പിടികൂടി

Friday 25 November 2022 2:18 AM IST

മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിൽ യാത്രക്കാരനിൽ നിന്ന് 80 ലക്ഷം രൂപ വിലവരുന്ന സ്വർണം പിടികൂടി. മസ്‌ക്കറ്റിൽ നിന്ന് ഗോ ഫസ്റ്റ് വിമാനത്തിലെത്തിയ വടകര ചോമ്പാല സ്വദേശി പി. അജാസിൽ നിന്നാണ് 1578 ഗ്രാം സ്വർണം പിടികൂടിയത്. കണ്ണൂർ ഡി.ആർ.ഐ. യൂണിറ്റ് നടത്തിയ പരിശോധനയിലാണ് സ്വർണം പിടിച്ചത്. പേസ്റ്റ് രൂപത്തിലുള്ള സ്വർണം പോളിത്തീൻ കവറുകളിലാക്കി കാലുകളിൽ കെട്ടിവെച്ചാണ് കടത്താൻ ശ്രമിച്ചത്. കഴിഞ്ഞ ദിവസം രണ്ടു യാത്രക്കാരിൽ നിന്ന് 1011 ഗ്രാം സ്വർണം കസ്റ്റംസ് പിടികൂടിയിരുന്നു.

Advertisement
Advertisement