ചാക്യാരായി ആദ്യ മത്സരത്തിൽ കൃഷ്ണജിത്ത്

Thursday 24 November 2022 11:25 PM IST
എച്ച്. എസ്. എസ് വിഭാഗം ചാക്യാർകൂത്ത് ഒന്നാം സ്ഥാനം നേടിയ അദ്വൈത് രഞ്ജൻ ( സെന്റ് മൈക്കിൾസ് എ.ഐ.എച്ച്.എസ്.എസ് )

കണ്ണൂർ: ഹൈസ്‌കൂൾ വിഭാഗം ചാക്യാർ കൂത്തിൽ ഒന്നാമനായി കെ .പി .സി .എച്ച് .എസ് .എസ് പട്ടാന്നൂരിലെ കൃഷ്ണജിത്ത് . ആദ്യമായിട്ടാണ് ചാക്യാർകൂത്ത് അവതരിപ്പിക്കുന്നത്. സോഹൻ ആശാനാണ് ഗുരു. മരുതായിലെ ശ്രീപ്രിയയുടെയും മോഹനന്റെയും മകനാണ്. കൃഷ്ണദാസ് സഹോദരനാണ്. ഇന്ന് നടക്കുന്ന സംസ്‌കൃതം സംഘഗാനത്തിലും കൃഷ്ണജിത്ത് മത്സരിക്കുന്നുണ്ട്.