അതുക്കും മേലെ അതുൽ

Friday 25 November 2022 1:25 AM IST
ലോംഗ് ജമ്പി​ലും

മുഹമ്മ: പരിശീലനത്തിന് ട്രാക്കുപോലുമില്ലാത്ത ചെത്തി സെന്റ് അഗസ്റ്റ്യൻസ് ഹൈസ്കൂളിൽ നിന്നുള്ള അതുൽ ട്രാക്കിലെ മിന്നും താരമായി​. ലോംഗ് ജമ്പി​ലും 100 മീറ്റർ ഓട്ടത്തിലും എതിരാളികളെ ബഹുദൂരം പിന്നിലാക്കിയാണ് അതുൽ ഒന്നാമനായത്.

മാരാരിക്കുളം വടക്ക് ഒന്നാം വാർഡ് തയ്യിൽ ജയ്‌മോൻ മാർട്ടിൻ, മേരി സിസിലി ദമ്പതികളുടെ മകനാണ്. സ്‌കൂൾ ഗ്രൗണ്ടിലെ പരിമിതി മൂലം മറ്റിടങ്ങളിലെത്തിയാണ് പരിശീലനം നടത്തി​യത്. 200 മീറ്റർ ഓട്ടത്തിലും 400 മീറ്റർ റിലേയിലും അതുൽ പങ്കെടുക്കുന്നുണ്ട്. സംസ്ഥാന സ്പോർട്സ് കൗൺസിൽ പരിശീലകൻ സാംജിയാണ് പരിശീലി​പ്പി​ക്കുന്നത്. സ്‌കൂളിലെ കായികാദ്ധ്യാപിക എ. ഷീലയും ഒപ്പമുണ്ട്.