നാടകവേദി മാറ്റി
Friday 25 November 2022 12:17 AM IST
ഇരിങ്ങാലക്കുട: മുഴക്കം കാരണം സംഭാഷണം കേൾക്കാതായതിനാൽ നാടകവേദി മാറ്റി. യു.പി തല നാടക മത്സരം നടത്തിയ ഡോൺബോസ്‌കോ എച്ച്.എസ്.എസിലെ വേദിയാണ് ഗേൾസ് എച്ച്.എസ്.എസിലേക്കു മാറ്റിയത്. ഗേൾസ് എച്ച്.എസ്.എസിൽ നടക്കുന്ന മത്സരം ഡോൺബോസ്‌കോ എച്ച്.എസ്.എസിലേക്കും മാറ്റി. ഇന്നലെ രാവിലെ ഒമ്പത് മുതലാണ് യു.പി വിഭാഗം കുട്ടികളുടെ നാടക മത്സരം ഡോൺബോസ്‌കോ ഓഡിറ്റോറിയത്തിൽ അരങ്ങേറിയത്. ശബ്ദം പ്രതിധ്വനിക്കുന്നതിനാൽ സംഭാഷണം വ്യക്തമാകാതെയായി. നാടകങ്ങളിലെ ഭൂരിഭാഗവും സംഭാഷണവും കേൾക്കാനാകാത്ത തരത്തിലായതോടെ കാണികൾ എഴുന്നേറ്റു നിന്നു പ്രതിഷേധം അറിയിക്കുകയായിരുന്നു.