ക‌ഞ്ചാവുമായി പിടിയിൽ

Saturday 26 November 2022 1:20 AM IST

ബാലരാമപുരം: അടുക്കളയിലെ പാത്രത്തിനിടയിൽ വിൽപ്പനയ്ക്ക് സൂക്ഷിച്ചിരുന്ന കഞ്ചാവുമായി യുവാവ് ബാലരാമപുരം പൊലീസ് പിടിയിൽ. കട്ടച്ചൽക്കുഴി ഞാറ്റടിത്തല കോളനി വീട്ടിൽ വിപിൻ(22)​ ആണ് പിടിയിലായത്. പൊലീസ് നിരീക്ഷണത്തിലായിരുന്ന യുവാവിന്റെ വീട്ടിൽ നിന്ന് 426 ഗ്രാം കഞ്ചാവ് പൊലീസ് പിടിച്ചെടുത്തു. യുവാവിനെതിരെ ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ മോഷണം,​ പിടിച്ചുപറി തുടങ്ങി 15 കേസുകൾ നിലവിലുണ്ട്. എ.എസ്.പി ഫറാഷിന്റെ നേതൃത്വത്തിൽ സി.ഐ ബിജുകുമാർ, എസ്.ഐ അജിത്കുമാർ​,​എ.എസ്.ഐ ബിനു ജസ്റ്റസ്,​ സി.പി.ഒ മാരായ ​ പ്രവീൺദാസ്,​ വിപിൻ,​ ഷാജി എന്നിവർ വിപിനെ പിടികൂടുകയായിരുന്നു.