മോട്ടോർപുര കുത്തിതുറന്ന് മോഷണം
Saturday 26 November 2022 1:56 AM IST
അരിമ്പൂർ: മനക്കൊടി വാരിയംപടവിൽ മോട്ടോർപുര കുത്തിത്തുറന്ന് മോഷണം. കെട്ടിടത്തിന് അകത്തുണ്ടായിരുന്ന ഇരുമ്പ് സാധനങ്ങളും ബെയറിംഗുകളും നഷ്ടപ്പെട്ടു. മോട്ടോർപുരയുടെ മൂന്ന് വശങ്ങളിൽ സ്ഥാപിച്ചിരുന്ന ഗ്രില്ലുകൾ മോഷ്ടാക്കൾ തകർത്തു. ഏകദേശം 50,000 രൂപയുടെ നഷ്ടം കണക്കാക്കുന്നതായി പടവ് കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു. 117 ഏക്കർ വരുന്ന വാരിയംപടവിൽ നടക്കുന്ന മൂന്നാമത്തെ മോഷണമാണിത്. കഴിഞ്ഞ വർഷം നടന്ന മോഷണത്തിൽ മൂന്ന് ലക്ഷത്തിന്റെ സാധന സാമഗ്രികളാണ് കളവുപോയത്. പാതയോരത്ത് സ്ഥിതി ചെയുന്ന മോട്ടോർപുരയിൽ ഉണ്ടാകുന്ന മോഷണങ്ങളിൽ അന്തിക്കാട് പൊലീസിൽ പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ലെന്ന്
ഭാരവാഹികൾ പറയുന്നു.