ജിദ്ദയിൽ കനത്ത മഴ

Saturday 26 November 2022 5:01 AM IST

റിയാദ് : ജിദ്ദയടക്കം സൗദി അറേബ്യയുടെ പടിഞ്ഞാറൻ മേഖലകളിൽ ദുരിതം വിതച്ച് കനത്ത മഴ. വ്യാഴാഴ്ച പെയ്ത ശക്തമായ മഴയിൽ നിരവധി സ്ഥലങ്ങളിൽ വെള്ളം കയറി. വാഹനങ്ങൾ വെള്ളത്തിൽ മുങ്ങി. ഏതാനും വിമാന സർവീസുകൾ വൈകുകയും സ്കൂളുകൾ താത്കാലികമായി അടയ്ക്കുകയും ചെയ്തു. വെള്ളം ഉയർന്നതിനെ തുടർന്ന് മക്കയിലേക്കുള്ള റോഡ് അടച്ചെങ്കിലും പിന്നീട് തുറന്നു. രാവിലെ എട്ട് മണി മുതൽ എട്ട് മണിക്കൂറിനുള്ളിൽ 179.7 മില്ലീമീറ്റർ മഴയാണ് ജിദ്ദയിൽ ലഭിച്ചത്. ജിദ്ദയിൽ രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. 2009ൽ പെയ്ത 111 മില്ലീമീറ്റർ മഴയായിരുന്നു ജിദ്ദയിൽ ഇതിന് മുന്നേ രേഖപ്പെടുത്തിയതിൽ ഏറ്റവും ഉയർന്നത്. വ്യാഴാഴ്ച ജിദ്ദയിൽ രണ്ട് പേർ മരിച്ചിരുന്നു. കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും നാശനഷ്ടങ്ങൾ നേരിട്ടവർക്ക് നഷ്ടപരിഹാരം നൽകുമെന്ന് ഭരണകൂടം അറിയിച്ചു.

Advertisement
Advertisement