ഒരുകാലത്ത് മലയാളികൾ നെഞ്ചിലേറ്റിയ ബാലതാരം വിവാഹിതയാകുന്നു; മഞ്ജിമയുടെ പ്രീ വെഡ്ഡിംഗ് ചിത്രങ്ങൾ കാണാം

Saturday 26 November 2022 12:59 PM IST

1997 റിലീസായ കളിയൂഞ്ഞാൽ എന്ന ചിത്രത്തിലൂടെ ബാലതാരമായി സിനിമാ രംഗത്തേക്കെത്തിയ മഞ്ജിമ മോഹൻ വളരെ പെട്ടെന്നാണ് മലയാളികളുടെ പ്രിയ താരമായി മാറിയത്. മയിൽപ്പീലി കാവ്, പ്രിയം, തെങ്കാശിപ്പണം എന്നീ ചിത്രങ്ങളിലെല്ലാം വേഷമിട്ട മഞ്ജിമ വളരെക്കാലം നീണ്ട ഇടവേളയ്ക്ക് ശേഷം 2015ൽ പുറത്തിറങ്ങിയ ഒരു വടക്കൻ സെൽഫി എന്ന ചിത്രത്തിലൂടെ നായികയായാണ് തിരിച്ചെത്തിയത്. പിന്നീട് 2016 ൽ ചിമ്പുവിനൊപ്പം അച്ചം എൻപത് മടമയട എന്ന ചിത്രത്തിലൂടെ തമിഴിലേക്ക് ചേക്കേറിയ മഞ്ജിമ തെലുങ്കിലും ഒരുപിടി നല്ല ചിത്രങ്ങളുടെ ഭാഗമായി.

ഇപ്പോഴിതാ താരത്തിന്റെ വിവാഹ വാർത്തകളാണ് സമൂഹമാദ്ധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്നത്. വിവാഹിതയാകുന്നു എന്ന വിവരം താരം തന്നെയാണ് കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചത്. നടൻ ഗൗതം കാർത്തിക്കാണ് മഞ്ജിമയുടെ വരൻ. ഇപ്പോൾ പ്രീ വെഡ്ഡിംഗ് ചിത്രങ്ങളും താരം പോസ്റ്റ് ചെയ്തിരിക്കുകയാണ്. 2019 മുതൽ ഇരുവരും പ്രണയത്തിലാണ് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.