പദ്മനാഭസ്വാമിയുടെ യഥാർത്ഥ രൂപം പലയിടത്തും പ്രചരിക്കുന്നതല്ല, യഥാർത്ഥ വിഗ്രഹത്തിന്റെ രൂപത്തെ കുറിച്ച് ഗൗരി ലക്ഷ്‌മി ബായി

Saturday 26 November 2022 4:20 PM IST

തിരുവനന്തപുരത്തെ ശ്രീ അനന്തപദ്‌മനാഭ സ്വാമിയുടെ യഥാർത്ഥമല്ലാത്ത ചിത്രങ്ങൾ വ്യാപകമായി പ്രചരിച്ചിട്ടുണ്ടെന്ന് അശ്വതി തിരുനാൾ ഗൗരി ലക്ഷ്‌മി ബായി തമ്പുരാട്ടി. യഥാർത്ഥ വിഗ്രഹത്തിന്റെ രൂപസവിശേഷതയെ കുറിച്ച് ഗൗരി ലക്ഷ്‌മി ബായി വ്യക്തമാക്കുന്നതിങ്ങനെ-

''തിരുവനന്തപുരത്ത് പല സ്ഥലത്തും ഒരു പടവും വിഗ്രഹവും ധാരാളം പ്രചരിച്ചിട്ടുണ്ട്. സ്വർണ നിറത്തിൽ മലർന്നു കിടക്കുന്ന വിഗ്രഹം. നാല് തൃകൈ, പൊക്കിളിൽ നിന്ന് അധികം ദൂരമില്ലാതെ ബ്രഹ്മാവ് (യഥാർത്ഥ വിഗ്രഹത്തിൽ കുറച്ച് ദൂരമുണ്ട്), അനന്തന്റെ രൂപത്തിൽ വ്യത്യാസം. ഇത്തരത്തിലുള്ളത് ഒരുപാട് സ്ഥലത്ത് പ്രചരിപ്പിച്ചിട്ടുണ്ട്. അതല്ല യഥാർത്ഥ അനന്തപദ്‌മനാഭൻ. നാഭിയിൽ പദ്‌മം ഉള്ളതുകൊണ്ട് പദ്‌മനാഭൻ തന്നെയാണ്. പക്ഷേ ശ്രീ അനന്തപദ്‌മനാഭ സ്വാമി ക്ഷേത്രത്തിലെ മൂർത്തീരൂപം അതല്ല. ഇവിടെ സ്വാമിക്ക് രണ്ട് തൃകൈയേയുള്ളൂ, നാഭിയിൽ നിന്ന് ഉയർന്നാണ് പദ്‌മവും അതിൽ ബ്രഹ്മാവുമുള്ളത്. അനന്തൻ മൂന്ന് ചുറ്റിലാണ്. മൂന്ന് ഗുണങ്ങളെയാണ് അത് പ്രതിനിധീകരിക്കുന്നത്. കടുശർക്കരയോഗത്തിലാണ് വിഗ്രഹം. 12008 സാളഗ്രാമങ്ങൾ വിഗ്രഹത്തിനുള്ളിലുണ്ട്''.

Advertisement
Advertisement