ഫഹദ് ഗോവയിൽ

Sunday 27 November 2022 6:00 AM IST

പാച്ചുവും അത്ഭുത വിളക്കും അടുത്ത ആഴ്ച പാക്കപ്പ് ആകും

ഫഹദ് ഫാസിലിനെ നായകനാക്കി നവാഗതനായ അഖിൽ സത്യൻ രചനയും സംവിധാനവും നിർവഹിക്കുന്ന പാച്ചുവും അത്ഭുതവിളക്കും ഗോവയിൽ ചിത്രീകരണം പുരോഗമിക്കുന്നു. നവംബർ 30ന് ചിത്രീകരണം പൂർത്തിയാവും.

ജനുവരിയിൽ റിലീസ് ചെയ്യുന്ന ചിത്രം പുതുവർഷം തിയേറ്ററിൽ എത്തുന്ന ആദ്യ ഫഹദ് ഫാസിൽ സിനിമ കൂടിയാണ്. കൊച്ചിയിലായിരുന്നു പാച്ചുവും അത്ഭുതവിളക്കിന്റെ ആദ്യ ഘട്ട ചിത്രീകരണം.

പുതുമുഖം അഞ്ജന ജയപ്രകാശ് ആണ് നായിക. ഗൗതം മേനോന്റെ ജയലളിത എന്ന വെബ് സീരിസും ധ്രുവങ്ങൾ 16 എന്ന ചിത്രത്തിലും നായികയായിരുന്നു. നിരവധി ഷോർട്ട് ഫിലിമുകളിൽ ശ്രദ്ധേയായ അഞ്ജന നാടക കളരിയുമായും അടുത്തു പ്രവർത്തിച്ചു. സത്യൻ അന്തിക്കാടിന്റെ രണ്ടാമത്തെ മകനാണ് അഖിൽ സത്യൻ. ഫുൾ മൂൺ സിനിമയുടെ ബാനറിൽ സേതു മണ്ണാർക്കാട് ആണ് പാച്ചുവും അത്ഭുതവിളക്കും നിർമിക്കുന്നത്. ശരൺ വേലായുധൻ ഛായാഗ്രഹണവും തമിഴ് സംഗീത സംവിധായകൻ ജസ്റ്റിൻ പ്രഭാകർ സംഗീത സംവിധാനവും ഒരുക്കുന്നു. പ്രൊഡക്ഷൻ കൺട്രോളർ ബിജു തോമസ് .അതേസമയം കെ.ജി.എഫ് സിനിമയുടെ സൃഷ്ടാക്കളായ ഹൊംബാലെ ഫിലിംസ് നിർമ്മിക്കുന്ന ധൂമം എന്ന ചിത്രത്തിൽ ബംഗ്ളൂരുവിൽ അഭിനയിച്ചുവരികയായിരുന്നു ഫഹദ്. അപർണ ബാലമുരളി ആണ് നായിക. മലയാളം, തമിഴ്, കന്നട, തെലുങ്ക് ഭാഷകളിൽ എത്തുന്ന ചിത്രം പവൻകുമാർ ആണ് സംവിധാനം. ഛായാഗ്രഹണം പ്രീത ജയരാമൻ.