ഷൂ കെട്ടാനല്ലാതെ ജീവിതത്തിൽ തല കുനിക്കരുതെന്ന് മഞ്ജു വാര്യർ
മിറർ സെൽഫി കോപ്പിയടിച്ച് ഭാവന
സമൂഹ മാദ്ധ്യമത്തിൽ പുതിയ ചിത്രം പങ്കുവച്ച് മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യർ.ഷൂ കെട്ടാനല്ലാതെ ജീവിതത്തിൽ ഒരിക്കലും തല കുനിക്കരുതെന്നാണ് ചിത്രത്തിന് മഞ്ജു നൽകിയ അടിക്കുറിപ്പ്. ചിത്രം വേഗം ആരാധകർ ഏറ്റെടുക്കുകയും ചെയ്തു. ഒരു കസേരയിലിരുന്നു മിറർ സെൽഫിയെടുക്കുന്ന ചിത്രം മഞ്ജുവാര്യർ കഴിഞ്ഞദിവസംപ ങ്കുവച്ചിരുന്നു.
എന്നാൽ ഇപ്പോൾ ഭാവനയും സമാനമായൊരു ചിത്രം പങ്കുവച്ചു. കോപ്പിയിങ്ങ് മഞ്ജു വാര്യർ സെയിം പ്ളേയ്സ് സെയിം ചെയർ എന്ന അടിക്കുറിപ്പോടെയാണ് ഭാവന ചിത്രങ്ങൾ പങ്കുവച്ചത്.
മഞ്ജു വാര്യർ തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ ഭാവനയുടെ ചിത്രം പങ്കുവച്ചിട്ടുണ്ട്.
ജീവിതത്തിലെ സന്തോഷത്തിലും സങ്കടങ്ങളിലും താങ്ങും തണലുമായി പരസ്പരം നിൽക്കുന്ന രണ്ട് നല്ല സുഹൃത്തുക്കളാണ് മഞ്ജു വാര്യരും ഭാവനയും.
ഒരിടവേളയ്ക്കുശേഷം മലയാളത്തിലേക്ക് തിരിച്ചെത്തുകയാണ് ഭാവന. നവാഗതനായ ആദിൽ മൈമൂനത്ത് അഷ്‌റഫ് സംവിധാനം ചെയ്യുന്ന ന്റി ക്കാക്കാക്കൊരു പ്രേമണ്ടാർന്ന് ആണ് റിലീസിന് ഒരുങ്ങുന്ന ഭാവനചിത്രം. ഡിസംബർ 16ന് ചിത്രം തിയേറ്ററിൽ എത്തും. അജിത് നായകനായ തുനിവ് ആണ് മഞ്ജുവിന്റെ റിലീസിനൊരുങ്ങുന്ന ചിത്രം.