ആപ്പിൾ വാച്ചും മാറി നിൽക്കും, 2000 രൂപയ്ക്ക് താഴെ സ്വന്തമാക്കാവുന്ന ഏറ്റവും മികച്ച സ്മാർട്ട് വാച്ച് ഇതാണ്, കൂടുതലറിയാം

Saturday 26 November 2022 9:17 PM IST

സ്മാർട്ട്ഫോൺ ഉപയോഗിക്കുന്നതിനൊപ്പം തന്നെ ഫോണുമായി കണക്ട് ചെയ്ത് ഉപയോഗിക്കാവുന്ന സ്മാർട്ട് വാച്ചുകളും ഇപ്പോൾ ടെക് വിപണി കീഴടക്കി കഴിഞ്ഞു. സ്മാർട്ട് വാച്ചുകളുടെ ജനപ്രീതിയ്ക്ക് പിന്നിലെ കാരണം ഫോണിലെ പല കാര്യങ്ങൾക്കും ഒരു മികച്ച പകരക്കാരനായി ഉപയോഗിക്കാമെന്നുള്ളതാണ്. സമയം നോക്കുക എന്നതിലുപരിയായി സോഷ്യൽ മീഡിയ മെസേജുകൾ വായിക്കാനും അതിന് മറുപടി നൽകാനും, ബ്ളൂടൂത്ത് കാളിംഗിനും അടക്കം നിരവധി സേവനങ്ങൾക്കാണ് ഇന്ന് സ്മാർട്ട് വാച്ചുകൾ ഉപയോഗിക്കുന്നത്. കൂടാതെ സ്മാർട്ട് വാച്ചിലെ സെൻസറുകൾ ഉപയോഗിച്ച് ഹൃദയമിടിപ്പിന്റെ നിരക്ക് അടക്കം പല കാര്യങ്ങളും നിമിഷ നേരത്തിനുള്ളിൽ തന്നെ അറിയാനും സാധിക്കും

ഇങ്ങനെയൊക്കെയാണെങ്കിലും വിപണിയിലെ അതിപ്രസരം മൂലം മികച്ച ഒരു സ്മാർട്ട് വാച്ച് കണ്ടെത്തുകയെന്നത് പലപ്പോഴും പ്രയാസകരമായ കാര്യമാണ്. എന്നാൽ വിവിധ നിരക്കുകളിലുള്ള സ്മാർട്ട് വാച്ചുകളിൽ നിന്നും അധികം പണം മുടക്കാതെ തന്നെ മികച്ച ഫീച്ചറുകൾ നൽകുന്ന ഒന്ന് കണ്ടെത്താനായി ഇനി അധികസമയം ചിലവഴിക്കേണ്ടതില്ല. നിങ്ങൾ ചിലവാക്കുന്ന തുകയ്ക്ക് ലഭിക്കാവുന്നതിലധികം ഫീച്ചറുകളും ഗുണമേൻമയും ലഭിക്കുന്ന പുതിയ മോഡൽ 2,000 രൂപയ്കക്ക് താഴെ വിലയിൽ വിപണിയിലവതരിപ്പിച്ചിരിക്കുകയാണ് പ്രമുഖ ബ്രാൻഡായ ഫയർബോൾട്ട്. ഈ നിരക്കിൽ ഏറെ ഫീച്ചറുകൾ നൽകുന്ന മോഡലാണ് ഫയർബോൾട്ട് നിൻജ പ്രോ പ്ളസ്.

ഫയർ ബോൾട്ട് നിൻജ കോൾ പ്രോ പ്ളസിന്റെ സവിശേഷതകൾ

•ഫയർബോൾട്ട് നിൻജ പ്രോ പ്ളസ് സ്മാർട്ട് വാച്ച് 1,999 രൂപയ്ക്കാണ് ഔദ്യോഗിക വെബ്സൈറ്റിലും ഇ കൊമോഴ്സ് സൈറ്റുകൾ വഴിയും ലഭ്യമാകുന്നത്.

• ബ്ലാക്ക്, ബ്ലൂ, ഗ്രേ, പിങ്ക് എന്നിവ ഉൾപ്പെടേ നിരവധി കളറുകളിലെ സ്ട്രാപ്പുകളിൽ വാച്ച് ലഭ്യമാണ്

•240x284 പിക്സൽ റെസല്യൂഷനുള്ള ഫുൾ-ടച്ച് 1.83 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേ

•100ൽ അധികം സ്‌പോർട്‌സ് മോഡുകൾ

•ഇഷ്ടാനുസരണം മാറ്റാവുന്ന നിരവധി വാച്ച് ഫേസുകൾ

•ബ്ലൂടൂത്ത് കോളിംഗിനും ഫോൺ പുറത്തെടുക്കാതെ തന്നെ വാച്ചിൽ പാട്ടുകൾ കേൾക്കാനുമായി ഇൻബിൽറ്റ് സ്പീക്കർ സംവിധാനം

•SpO2 മോണിറ്റർ, ഹൃദയമിടിപ്പ് അറിയാനുള്ള ട്രാക്കർ, സ്ലീപ്പ് മോണിറ്റർ, ഫിറ്റ്നസ് ട്രാക്കർ, സ്ത്രീകളുടെ ആരോഗ്യത്തിനായി പ്രത്യേകം ട്രാക്കർ

•ഇൻബിൽട്ടായുളള ഗെയിമുകളും വെതർ ഫോർകാസ്റ്റ്, അലാറം, റിമോട്ട് ക്യാമറ കൺട്രോൾ തുടങ്ങിയ സ്മാർട്ട് കൺട്രോളുകളും വാച്ചിന്റെ പ്രത്യേകതകളാണ്.

•യാത്രയ്ക്കിടെ റിമൈൻഡറുകൾ സെറ്റ് ചെയ്യാനും അപ്‌ഡേറ്റുകൾ കാണാനും സഹായിക്കുന്ന എഐ വോയ്‌സ് അസിസ്റ്റന്റ്, ക്വിക്ക് ആക്‌സസ് ഡയൽ പാഡ്, കോൾ ഹിസ്റ്ററി, സിങ്ക് കോൺടാക്‌റ്റ്സ് തുടങ്ങിയവയും വാച്ചിലുണ്ട്.