പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി അറസ്റ്റിൽ

Sunday 27 November 2022 3:10 AM IST

കിളിമാനൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി അറസ്റ്റിൽ. കിളിമാനൂർ സ്വദേശി സുഭാഷാണ് (33) പിടിയിലായത്. പെൺക്കുട്ടിയുടെ വീട്ടിൽ ആളില്ലാത്ത സമയത്ത് അതിക്രമിച്ച് കയറി പ്രതി കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.

സംഭവം കുട്ടി രക്ഷിതാക്കളെ അറിയിച്ചു. ഇവരാണ് പൊലീസ് സ്റ്റേഷനിൽ പരാതി കൊടുത്തത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെകുറിച്ചുള്ള രഹസ്യവിവരം ജില്ലാ പൊലീസ് മേധാവി ഡി.ശില്പയ്ക്ക് ലഭിച്ചതിനെ തുടർന്ന് ആറ്റിങ്ങൽ ഡി.വൈ.എസ്.പി ജി.ബിനുവിന്റെ നിർദ്ദേശാനുസരണം കിളിമാനൂർ പൊലീസ് സ്റ്റേഷൻ ഇൻസ്‌‌പെക്ടർ സനൂജ്, എസ്.ഐ വിജിത്ത്. കെ.നായർ,എസ്.സി.പി.ഒ ബിനു,സി.പി.ഒ ശ്രീരാജ് എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.