അതുൽ സബ് ജൂനിയർ ചാമ്പ്യൻ

Sunday 27 November 2022 1:09 AM IST

മുഹമ്മ: മാരാരിക്കുളം സെന്റ് അഗസ്റ്റിൻസ് എച്ച്.എസിലെ എട്ടാം ക്ലാസുകാരൻ ടി.എം. അതുൽ ആണ് സബ് ജൂനിയർ വ്യക്തിഗത ചാമ്പ്യൻ. 10 മീറ്റർ, 200 മീറ്റർ ഓട്ടം, ലോംഗ് ജമ്പ് ഇനങ്ങളിൽ ഒന്നാമതെത്തിയാണ് അതുൽ വ്യക്തിഗത ചാമ്പ്യനായത്. ഇന്റർ മീഡിയറ്റ് ക്ലബ്‌ മത്സരത്തിൽ വെങ്കല മെഡൽ നേടിയിട്ടുള്ള അതുൽ ഓട്ടോ ഡ്രൈവറായ ജയ്മോൻ മാർട്ടിൻ - മേരി സിനിമോൾ ദമ്പതികളുടെ മകനാണ്.

Advertisement
Advertisement